ഭാര്യയെ കൊന്ന് രണ്ട് ദിവസം മൃതദേഹത്തിന് കൂട്ടിരുന്നു ; ശേഷം ആത്മഹത്യ
കൊല്ലം: കുലുക്കല്ലൂര്‍ മുളയങ്കാവില്‍ വീടുനുള്ളില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. യുവതിയെ ഭര്‍ത്താവാണ് കൊലപ്പെടുത്തിയെതെന്ന് പോലീസ് വ്യക്തമാക്കുന്നു. മുളയങ്കാവില്‍ താഴെപുരയ്ക്കല്‍ ഷാജിയുടെ ഭാര്യ സുചിത്രയാണ് കൊല്ലപ്പെട്ടത്. 37 വയസായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. നെഞ്ചിലും പുറത്തും കത്തികൊണ്ട് കുത്തിയ 13-ലേറെ മുറിവുകളാണ് സുചിത്രയുടെ ദേഹത്ത് പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഷാജി (46) ആത്മാഹത്യചെയ്തതെന്നാണ് ഷൊര്‍ണൂര്‍ ഡിവവൈഎസ് പി സി ഹരിദാസ് പറഞ്ഞത്.
മുളയങ്കാവില്‍ വാടകയ്ക്ക് മകനോടൊപ്പമായിരുന്നു താമസം. ഇരുവരെയും പുറത്തുകാണാത്തതിനെ തുടര്‍ന്ന് വീട്ടുടമ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനുള്ളില്‍ സുചിത്രയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അടുക്കളഭാഗത്ത് ഷാജിയെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. സുചിത്രയുടെ മൃതദേഹത്തിന് എഴുദിവസത്തോളം പഴക്കമുള്ളതായി പരിശോധനയില്‍ വ്യക്തമായി. ഷാജിയുടെ മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കവും കണക്കാക്കുന്നു. ഭാര്യയെ കൊലപ്പെടുത്തിയശേഷം മുറി പൂട്ടിയ ഷാജി പിന്നീട് വീടിനുള്ളില്‍തന്നെ താമസിച്ചിരുന്നെന്നാണ് മൃതദേഹത്തിന്റെ പഴക്കം സൂചിപ്പിക്കുന്നത്.
Also Read; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിര്‍ത്തിയിട്ട ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































