നിജ്ജര്‍ കൊലപാതകം; കാനഡയോട് വീണ്ടും തെളിവ് ഹാജരാക്കാനാവശ്യപ്പെട്ട് ഇന്ത്യ
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ തെളിവ് ഹാജരാക്കാന്‍ ഇന്ത്യ കാനഡയോട് വീണ്ടും ആവശ്യപ്പെട്ടു. കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നാണ് കാനഡയുടെ ആരോപണം. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ കനേഡിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആവശ്യമുന്നയിച്ചത്. നിജ്ജറെ കൊന്നതിന് കൃത്യമായ തെളിവ് കാനഡയോ സഖ്യരാജ്യങ്ങളോ ഇതുവരെ നല്‍കിയിട്ടില്ലെന്നും തെളിവ് ഹാജരാക്കൂ എന്നും സഞ്ജയ് കുമാര്‍ വര്‍മ്മ പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു.
Also Read; ദീപാവലി ആഘോഷത്തിന് ഇത്തവണയും ഹരിത പടക്കങ്ങള്‍ തെരഞ്ഞെടുക്കാം, ഹരിത പടക്കങ്ങളെ എങ്ങനെ തിരിച്ചറിയാം?




Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































