കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കേന്ദ്രമന്ത്രിമാരെ കാണാന്‍ മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തില്‍ ധാരണയായി
കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കേന്ദ്രമന്ത്രിമാരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എംപിമാരുടെ യോഗത്തില്‍ ധാരണയായി. എംപിമാര്‍ ഒന്നിച്ചാകും കേന്ദ്രമന്ത്രിമാരെ കാണുക. കേന്ദ്രസര്‍ക്കാരിന്റെ അവഗണന നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച് നീങ്ങാനും യോഗത്തില്‍ ധാരണയായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് എംപിമാരുടെ യോഗം ചേര്‍ന്നത്.കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച തീരുമാനമടക്കം കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.
Also Read; ട്രെയിന്‍ പാളം തെറ്റി; നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ മൂന്ന് സര്‍വീസുകള്‍ റദ്ദാക്കി
നേരത്തിന്റെ സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്, ക്ഷണിച്ചിട്ടും യുഡിഎഫ് എംപിമാര്‍ പോയിരുന്നില്ലെന്ന് ധനമന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ക്ഷണം ലഭിച്ചിട്ടേ ഇല്ലെന്നായിരുന്നു യുഡിഎഫിന്റെയും എംപിമാരുടെയും പ്രതികരണം. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എംപിമാരുടെ യോഗം ചേര്‍ന്ന് കേരളത്തിന്റെ പ്രശ്നങ്ങള്‍ ഒന്നിച്ച് നിന്ന് ഉന്നയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.





Malayalam 




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































