പാര്‍ലമെന്റ് അതിക്രമക്കേസില്‍ രണ്ടാം ദിനവും മൗനംപാലിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡെല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ രണ്ടാം ദിനവും മൗനം പാലിച്ച് കേന്ദ്രസര്‍ക്കാര്‍. അമിത്ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക് സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു. അക്രമികള്‍ക്ക് പാസ് നല്കിയ എംപിയോട് പരസ്യ പ്രതികരണം വേണ്ടെന്ന് ബിജെപി നിര്‍ദ്ദേശം നല്കി.
രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് അതിക്രമത്തില്‍ പാര്‍ലമെന്റിനുള്ളില്‍ ഇതുവരെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സംസാരിക്കാന്‍ തയ്യാറായിട്ടില്ല. അന്വേഷണം നടത്തുമെന്ന് ഒഴുക്കന്‍ മട്ടില്‍ സ്പീക്കര്‍ പറഞ്ഞതല്ലാതെ കേന്ദ്ര സര്‍ക്കാര്‍ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. പഴയ മന്ദിരത്തിലെ സുരക്ഷ വീഴ്ച ഓര്‍മ്മപ്പെടുത്തിയ മന്ത്രിമാര്‍ ഇത് വലിയ സംഭവമല്ലെന്നാണ് ന്യായീകരിക്കുന്നത്.
Jion with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സ്വകാര്യ ചാനലിനോട് വീഴ്ച സമ്മതിച്ച അമിത് ഷാ പക്ഷേ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തയ്യാറായില്ല. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ ഇളകി മറിയുമ്പോള്‍ ഇന്ന് നരേന്ദ്ര മോദിയും, അമിത് ഷായും രാജസ്ഥാന് മുഖ്യമന്ത്രിയുടെ സത്യ പ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുകയാണ്. ഇരുസഭകളും തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. തുടര്‍ന്ന് സ്പീക്കറുടെ അടുത്തേക്ക് പ്ലക്കാര്‍ഡുകളുമായി എംപിമാര്‍ പാഞ്ഞടുത്തതോടെ സെക്കന്റുകള്‍ക്കുള്ളില്‍ ലോക് സഭ പിരിയുകയായിരുന്നു.
Also Read; 80 കാരിയെ മരുമകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































