അനുവാദമില്ലാതെ ശരീരത്തില്‍ കടന്നു പിടിച്ചു; അഡ്വ. ആളൂരിനെതിരെയുള്ള യുവതിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്
യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അഡ്വ ബി.എ ആളൂരിന്റെ മൊഴിയെടുക്കാന്‍ പോലീസ്. ഭൂമി കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയോട് ആളൂര്‍ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ആളൂരിന്റെ മൊഴിയെടുക്കുക എന്നാണ് പുറത്തു വരുന്ന വിവരം.
Also Read ; കൊല്ലത്ത് നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു
അതേസമയം യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബംഗളൂരുവില്‍ ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശിയുടെ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുത്തിട്ടുള്ളത്. ജനുവരി 31 ന് അഡ്വ. ആളൂരിന്റെ കൊച്ചിയിലെ ഓഫീസില്‍ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നു പിടിച്ചെന്നാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നത്. കേസിന്റെ കാര്യം സംസാരിക്കാന്‍ ഓഫീസിന്റെ മുകളിലെ നിലയിലെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സംഭവമെന്നും യുവതി പറയുന്നു.
തന്റെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫീസ് ആളൂര്‍ ചോദിച്ചിരുന്നു. അത്രയും പണം കൈയ്യിലില്ലെന്ന് പറഞ്ഞപ്പോള്‍ സഹകരിച്ചാല്‍ മതിയെന്നും ഫീസ് വേണ്ടെന്നും പറഞ്ഞതായും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി കേസുമായി ബന്ധപ്പെട്ട് ആളൂരിനെ അറിയാമെന്നും പല ഘട്ടങ്ങളിലായി ഫീസ് ഇനത്തില്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം പരാതിയ്ക്ക് പിറകില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആളൂര്‍ പ്രതികരിച്ചത്. യുവതി ഓഫീസിലെത്തി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അപ്പോള്‍ ജൂനിയര്‍ അഭിഭാഷകര്‍ അടക്കം ഓഫീസിലുണ്ടായിരുന്നു. യുവതിയുടെ കേസില്‍ തന്റെ ജൂനിയര്‍ അഭിഭാഷകരെ നേരിട്ട് ഇടപെടുത്തിക്കുന്നതില് പരാതിക്കാരിയായ യുവതിയുമായി തനിക്ക് ചില തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ വിരോധമാകാം പരാതിയ്ക്ക് പിറകിലെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































