തായ് വാന് പിന്നാലെ ചൈനയിലും ഭൂചലനം
ബീജിംഗ്: തായ് വാന് പിന്നാലെ ചൈനയിലെ ക്വിങ്ഹായ് പ്രവിശ്യയിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വ്യാഴാഴ്ച ഉണ്ടായത്. 10 കിലോമീറ്റര്‍ ആഴത്തില്‍ 38.39 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 90.93 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണ് പ്രഭവകേന്ദ്രം. ഇതുവരെ ആളപായത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ചൈനയുടെ അയല്‍രാജ്യമായ തായ്വാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സംഭവിച്ച് ഒരു ദിവസത്തിന് ശേഷമാണ് ചൈനയിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. തായ്വാനില്‍ കുറഞ്ഞത് ഒമ്പത് പേര്‍ മരിക്കുകയും 1,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Also Read ; കര്‍ണാടകയില്‍ രണ്ട് വയസുകാരന്‍ കുഴല്‍കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടുരുന്നു
തലസ്ഥാനമായ തായ്പേയ് സിറ്റിയില്‍ ദുരന്ത വ്യാപ്തി കൂടുതലാണ്. ജപ്പാന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാം. ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി വിതരണം നിലച്ചു. മണ്ണിടിച്ചില്‍ ഭീതിയില്‍ ഹൈവേകള്‍ അടച്ചിട്ടു. ഭൂകമ്പ ദൃശ്യങ്ങളില്‍ മെട്രോ പാലമുള്‍പ്പെടെ കുലുങ്ങുന്നതും കെട്ടിടങ്ങള്‍ തകരുന്നതും കാണാം. ഹൗളിയന്‍ സിറ്റിയില്‍ നിന്ന് 18 കിലോമീറ്റര്‍ തെക്ക് 34.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. വിദ്യാലയങ്ങളും തൊഴില്‍ സ്ഥാപനങ്ങളും താത്കാലികമായി അടച്ചിട്ടുണ്ട്..
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































