#Trending

വിവാഹത്തിന് ആരെങ്കിലും ഈ കാറില്‍ വരുമോ? സംഗതി വൈറലായി…

വിവാഹത്തിന് എന്ത് വെറൈറ്റി കൊണ്ടുവരാം എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗവും. അതിനായി പൂവുകള്‍ ഉപയോഗിച്ച് അലങ്കരിച്ച വാഹനത്തിലല്ലാതെ വരനെ കുതിരപ്പുറത്തും ആനപുറത്തും വരെ എത്തിക്കാറുണ്ട്. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

Also Read ; ശശി തരൂര്‍ ഡല്‍ഹി നായരല്ല, അസ്സല്‍ നായര്‍- നേരത്തെ ഉണ്ടായത് ധാരണാപിശകെന്ന് ജി. സുകുമാരന്‍ നായര്‍

വൈറലായ വീഡിയോയില്‍ വരന്‍ കടന്നുവരുന്നത് ഒരു കാറില്‍ തന്നെയാണ്. പക്ഷേ കാറിന്റെ അലങ്കാരമാണ് ചര്‍ച്ചയാകുന്നത്. വിവാഹവേദിയിലേക്ക് കാര്‍ കടന്നുവരുന്നത് കണ്ടാല്‍ ഒരു സ്‌നാക്‌സ് ഷോപ്പ് കടന്നുവരുന്നത് പോലെ തോന്നും. പല രുചികളിലുളള ബിംഗോ പാക്കറ്റുകള്‍ അലങ്കാരമാക്കിയാണ് കാര്‍ എത്തിയിരിക്കുന്നത്. അതുകണ്ട് ചിരിക്കുന്ന നിരവധിയാളുകളെയും വീഡിയോയില്‍ കാണാവുന്നതാണ്. ഈ സംഭവം എവിടെ നടന്നതാണെന്ന് വ്യക്തമല്ല.

സാറ്റ്പല്‍ യാദവ് എന്ന പേരുളള ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ വീഡിയോക്ക് 1.7മില്ല്യണ്‍ ലൈക്കുകളും നിരവധി പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. ചിലര്‍ ചോദിക്കുന്നത് സ്‌നാക്‌സുകള്‍ വിവാഹത്തിനെത്തുന്ന കുട്ടികള്‍ക്ക് കൊടുക്കാനുളള സ്നേഹ സമ്മാനമാണോയെന്നാണ്. ചിലര്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പ്രതികരിച്ചിട്ടുണ്ട്

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *