#kerala #local news

കാറിലെ അഭ്യാസപ്രകടനം യുവാക്കളെ നല്ലനടപ്പിന് വിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്

ആലപ്പുഴ : കാറിനുള്ളിലെ അഭ്യാസ പ്രകടനം യുവാക്കളെ നല്ലനടപ്പിനു വിടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.സുഹൃത്തിന്റെ കല്യാണത്തിന് പോയി മടങ്ങുവഴിയാണ് യുവാക്കളുടെ ആഘോഷപ്രകടനം.കാറിന്റെ നാല് വാതിലുകളും തുറന്നിട്ടായിരുന്നു യുവാക്കളുടെ യാത്ര.ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. കാറോടിച്ചിരുന്ന നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി അല്‍ ഗാലിബ് വിന്‍ നസീര്‍, കൊല്ലം സ്വദേശികളായ അഫ്ത്താര്‍ അലി, സജാസ്, ശൂരനാട് സ്വദേശി ബിലാല്‍ നസീര്‍, മുഹമ്മദ് നജാസ് എന്നിവരെയാണ് നല്ലനടപ്പിന് വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

Also Read ; വാതില്‍ കയര്‍ കൊണ്ട് കെട്ടി യാത്ര;മുഖ്യമന്ത്രിയുടെ സീറ്റിന് വന്‍ ഡിമാന്‍ഡ്, നവകേരള ബസിന്റെ ആദ്യ സര്‍വീസ് വിശേഷങ്ങള്‍ ഇങ്ങനെ

ഇവര്‍ എല്ലാവരും തിങ്കളാഴ്ച മുതല്‍ നാലു ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ സാമൂഹിക സേവനം നടത്താനും തുടര്‍ന്ന് മൂന്നുദിവസം കൊല്ലം പത്തനാപുരം ഗാന്ധിഭവനിലും സേവനം ചെയ്യണമെന്നുമാണ് ഉത്തരവ്.അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലാകുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കാനാണ് ഇവരെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുന്നത് എന്നാണ് മാവേലിക്കര ആര്‍ ടി ഒ എം ജി മനോജ് പറഞ്ഞത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *