#india #Top News

അസമിലെ വെള്ളപ്പൊക്കം; ഓടയില്‍ വീണ് കാണാതായ മൂന്ന് വയസ്സുകാരന് വേണ്ടി മൂന്നാംദിനവും തിരച്ചില്‍ തുടരുന്നു

ഗുവാഹത്തി: അസമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേര്‍ മരിച്ചു. അതേസമയം മൂന്നാം ദിവസവും ഗുവാഹത്തിയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായ എട്ടുവയസ്സുകാരനായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയില്‍ ഗുവാഹത്തി മുങ്ങിയതോടെ ഹീരാലാലിന്റെ എട്ടുവയസ്സുള്ള മകന്‍ അഭിനാഷിനെ വ്യാഴാഴ്ച വൈകീട്ട് അഴുക്കുചാലില്‍ വീണ് കാണാതാവുകയായിരുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കനത്ത മഴയ്ക്കിടെ വീട്ടിലേക്കുള്ള യാത്രയില്‍ അഭിനാഷ് പിതാവിന്റെ സ്‌കൂട്ടറില്‍ നിന്ന് തെന്നി ഓടയിലേക്ക് വീഴുകയായിരുന്നു. മകന്റെ കൈകള്‍ അഴുക്കുചാലില്‍ മുങ്ങിത്താഴുന്നത് കണ്ടെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്ന് ഹീരാലാല്‍ പറഞ്ഞു. ദുരന്ത നിവാരണ ഏജന്‍സികളുടെ സഹായത്തോടെ കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സ്നിഫര്‍ ഡോഗ്സ്, സൂപ്പര്‍ സക്കറുകള്‍, എക്സ്‌കവേറ്റര്‍ എന്നിങ്ങനെയുള്ള സന്നാഹങ്ങള്‍ തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അപകടസ്ഥലം സന്ദര്‍ശിക്കുകയും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. അദ്ദേഹം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *