ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്ന് അപകടം; മരണസംഖ്യ ഏഴായി, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
സൂറത്ത് : ഗുജറാത്തിലെ ആറുനില കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണം ഏഴായി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. ഞായറാഴ്ച രാവിലെയാണ് ഏഴാമത്തെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയാണ് കെട്ടിടം തകര്‍ന്നുവീണത്.സൂറത്തിലെ സച്ചിന്‍ പാലി ഗ്രാമത്തിലെ കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിരുന്നു. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
Also Read ; ‘ജയ പരാജയങ്ങള്‍ ജനാധിപത്യത്തിന് അനിവാര്യം’ ; ഋഷി സുനകിന് രാഹുല്‍ ഗാന്ധിയുടെ കത്ത്
അപകടത്തിന് പിന്നാലെ കെട്ടിടം നിര്‍മിച്ചത് അനധികൃതമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.എന്നാല്‍ കെട്ടിടത്തിന് എട്ട് വര്‍ഷത്തെ പഴക്കമേയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം മേഖലയില്‍ കുറച്ചു ദിവസമായി കനത്ത മഴ തുടരുന്നുണ്ടെന്നും മഴ കനത്തതോടെയാണ് കെട്ടിടം നിലംപൊത്തിയതെന്നും വിവരങ്ങളുണ്ട്.30 ഓളം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടത്തില്‍ അഞ്ച് ഫ്‌ളാറ്റുകളില്‍ മാത്രമേ ആള്‍താമസമുണ്ടായിരുന്നുള്ളൂ. ഫാക്ടറിയല്‍ ജോലി ചെയ്യുന്നവരാണ് ഇവിടെ താമസിച്ചിരുന്നത്. അപകടസമയത്ത് ഭൂരിഭാഗം പേരും ജോലിസ്ഥലത്തായിരുന്നെന്നും എന്നാല്‍ ജോലി കഴിഞ്ഞ് വന്ന് ഉറങ്ങിയവരാണ് കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതെന്നുമാണ് വിവരം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































