എലിവിഷം വച്ച മുറിയില്‍ എസി ഓണാക്കി ഉറങ്ങി ; ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുരുന്നുകള്‍ക്ക് ദാരുണാന്ത്യം. ചെന്നൈയിലെ കുന്ദ്രത്തൂരിലാണ് ദാരുണമായ സംഭവമുണ്ടായത്. ആറ് വയസ്സുകാരിയായ വിശാലിനിയും ഒരു വയസ്സുള്ള സായി സുദര്‍ശനുമാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ഗിരിധര്‍, പവിത്ര എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.
വീട്ടിലെ എലി ശല്യം രൂക്ഷമായതോടെ ബാങ്ക് മാനേജരായ ഗിരിധരന്‍, കീടനാശിനി കമ്പനിയുടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകീട്ട് വീട്ടിലെത്തിയ കമ്പനി ജീവനക്കാര്‍ എലിവിഷം പലയിടത്തായി പൊടിച്ചിട്ടിരുന്നു. വീട്ടില്‍ രാത്രിയില്‍ എസി പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയ നാല് പേരേയും രാവിലെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.പക്ഷേ ആശുപത്രിയിലെത്തിക്കും മുന്‍പേ കുട്ടികളുടെ മരണം സംഭവിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ദരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. അതേസമയം, കുട്ടികള്‍ മരിച്ചതോടെ കമ്പനി ഉടമ ഒളിവിലെന്നാണ് സൂചന.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..