#kerala #local news

മലപ്പുറത്ത് വന്‍ സ്പിരിറ്റ് വേട്ട ; ചരക്ക് ലോറിയില്‍ കടത്തിയ ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റാണ് പിടികൂടിയത്

മലപ്പുറം: വന്‍ സ്പിരിറ്റ് വേട്ട. മലപ്പുറം തിരൂരങ്ങാടിയിലാണ് ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് ഡാന്‍സാഫ് സ്‌ക്വാഡ് പിടികൂടിയത്. പാലക്കാട് എസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത്. കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേയ്ക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. നീല കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ടാര്‍പോളിന്‍ കൊണ്ടും, മാലിന്യം നിറച്ച ചാക്കുകളും കൊണ്ട് മറച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്.

Also Read ; സര്‍ക്കാര്‍ ജീവനക്കാരുടെ പണി മുടക്ക് തുടങ്ങി; ജോയിന്റ് കൗണ്‍സില്‍ സമരപന്തല്‍ പോലീസ് പൊളിച്ചു

ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവറെയും സഹായിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. തമിഴ്‌നാട് മീനാക്ഷിപുരം സ്വദേശി മൊയ്തീന്‍, പൊള്ളാച്ചി സ്വദേശി അന്‍പഴകന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മൊയ്തീന്‍ നേരത്തെയും സ്പിരിറ്റ് കേസുകളിലെ പ്രതിയാണ്. ഇതിന് പിന്നിലെ സൂത്രധാരനും ഇയാള്‍ തന്നെയാണെന്നാണ് പോലീസ് പറയുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *