#kerala #Top Four

ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അതിശക്ത പ്രഹരം ഏല്‍പ്പിക്കാന്‍ അമേരിക്കയും ഇസ്രായേലും

വാഷിംഗ്ടണ്‍: അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വന്‍തോതിലുള്ള ആക്രമണങ്ങള്‍ക്ക് അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അതിശക്തമായ പ്രഹരം ഏല്‍പ്പിക്കാനാണ് പദ്ധതിയെന്നാമ് വിവരം. ഇതിന്റെ ഭാഗമായി ടെഹ്റാനിലെ ചില ജനവാസ മേഖലകളില്‍ നിന്നും താമസക്കാരോട് ഉടന്‍ ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേല്‍ സൈന്യം കര്‍ശന നിര്‍ദ്ദേശം നല്‍കി.

കൊച്ചി – മസ്‌കത്ത് വിമാന സര്‍വീസ് പുനരാരംഭിച്ചു; കരിപ്പൂര്‍ വഴിയുള്ള 40 സര്‍വീസുകള്‍ റദ്ദാക്കി

ഏറ്റവും കഠിനമായ ആക്രമണങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ ലക്ഷ്യം കാണുമെന്നും എന്നാല്‍ ഇതിനായി കരസേനയെ ഇറക്കേണ്ട സാഹചര്യം ട്രംപ് ഭരണകൂടം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമാക്രമണങ്ങളിലൂടെയും ദീര്‍ഘദൂര മിസൈലുകളിലൂടെയും ഇറാനെ പ്രതിരോധത്തിലാക്കാമെന്നാണ് കണക്കുക്കൂട്ടലിലാണ് അമേരിക്ക.

 

Leave a comment

Your email address will not be published. Required fields are marked *