പ്രസംഗത്തിനിടെ സദസ്സില്‍ നിന്ന് ഒരു ചോദ്യം; വീട്ടില്‍ പോയി ചോദിക്കാന്‍ മുഖ്യമന്ത്രി
പത്തനംതിട്ട: കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലെ പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അട്ടച്ചാക്കല്‍ ഈസ്റ്റ് മുക്ക് സ്വദേശി ദാസ് പി ജോര്‍ജ് ആണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്.
ഫ്ലൈ ഓവര്‍ അറ്റകുറ്റപ്പണി; ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടക്കും
ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന വിഷയം സംസാരിക്കുമ്പോഴാണ് സദസില്‍ നിന്നും ഒരാള്‍ ചോദ്യം ചോദിക്കാന്‍ ശ്രമിച്ചത്. ‘ഒരു ചോദ്യം’ എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഇയാള്‍ക്ക് മറുപടിയായി ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ എന്ന് പറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ സംഭവം ചര്‍ച്ചയാണ്.





Malayalam 


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































