കോഴിക്കോട് ജില്ലയില്‍ സിപിഐഎം വോട്ടുകള്‍ ബിജെപിലേക്ക് പോയി; ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍
കോഴിക്കോട് ജില്ലയില്‍ സിപിഐഎം വോട്ടുകള്‍ ബിജെപിയ്ക്ക് പോയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍. സിപിഐഎമ്മിന്റെ എക്കാലത്തെയും ചെങ്കോട്ടയായിരുന്ന കോഴിക്കോട്ടെ പല മണ്ഡലങ്ങളിലും കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
തിരിച്ചടിയായത് ന്യൂനപക്ഷ ഏകീകരണം മാത്രമല്ലെന്നും അടിയുറച്ച പാര്‍ട്ടി വോട്ട് ബിജെപിക്ക് ചോര്‍ന്നതും തിരിച്ചടിക്ക് കാരണമായി. കോഴിക്കോട് നോര്‍ത്തില്‍ 10000 വോട്ടിന്റെ കുറവാണ് ഉണ്ടായത്. ഗൗരവമേറിയ വിഷയമെന്നും ആഴത്തില്‍ പരിശോധിക്കണമെന്നും കോഴിക്കോട് നോര്‍ത്തില്‍ പരാജയപ്പെട്ട സിപിഐഎം നേതാവ് തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ വോട്ട് കിട്ടിയെന്ന് പറയാനാകില്ലെന്ന് ബിജെപി സ്ഥാനാര്‍ഥി ആയിരുന്ന നവ്യ ഹരിദാസ് പറഞ്ഞു. വികസനം ആഗ്രഹിക്കുന്നവരും വിശ്വാസികളും ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് നവ്യ ഹരിദാസ് പറഞ്ഞു.





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































