#Top Four

ബിജെപ്പിയുടെ തൃശൂരിലെ തോല്‍വിക്ക് വിമര്‍ശനം സുരേഷ് ഗോപിക്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ കുറവ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയേയും ബിജെപി നേതൃത്വത്തെയുമാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. ജില്ലയിലേക്ക് പദ്ധതികളൊന്നും കൊണ്ടുവരാന്‍ സുരേഷ് ഗോപിക്ക് കഴിയാത്തത് തിരിച്ചടിയായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തിലെ വോട്ട് വിഹിതത്തിലുണ്ടായ വന്‍ ഇടിവ് ബിജെപി നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. മണലൂര്‍, നാട്ടിക എന്നീ മണ്ഡലങ്ങളില്‍ 2021-നെ അപേക്ഷിച്ച് വോട്ട് വിഹിതത്തില്‍ വര്‍ധനവുണ്ടായപ്പോള്‍, ബാക്കിയുള്ള അഞ്ച് മണ്ഡലങ്ങളിലെ ബിജെപിയുടെ പ്രകടനം നിരാശാജനകമാണെന്ന് ഇവര്‍ പറയുന്നു.

‘ആദ്യമായി ലോക്‌സഭയിലേക്ക് ഒരു പ്രതിനിധിയെ ലഭിച്ചപ്പോള്‍ പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു. എന്നാല്‍ കേരളത്തിനായി ഒരു മെഗാ പ്രോജക്റ്റ് എങ്കിലും അനുവദിക്കാന്‍ കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ സുരേഷ് ഗോപിക്ക് കഴിയണമായിരുന്നു. അത്തരത്തിലൊരു പദ്ധതി കൊണ്ടു വന്നിരുന്നെങ്കില്‍, ബിജെപി വികസനത്തിന് മുന്‍ഗണന നല്‍കുന്ന പാര്‍ട്ടിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുമായിരുന്നു. തൃശ്ശൂരില്‍ ബിജെപിയുടെ വിജയത്തിന് സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം ഒരു പ്രധാന ഘടകമായിരുന്നു. അതേസമയം, വോട്ടര്‍മാരുടെ വിശ്വാസം നേടിയെടുക്കാന്‍ വികസന പദ്ധതികള്‍ കേരളത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. ‘ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *