പാറ്റകള്‍ക്ക് പിന്നാലെ മറ്റൊരു പാര്‍ട്ടി കൂടി; ‘ഇഷ്‌ക് കരോ പാര്‍ട്ടി’ പ്രഖ്യാപിച്ച് ജസ്റ്റിസ് കട്ജു
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നാലെ ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടി കൂടി. ‘ഇഷ്‌ക് കരോ പാര്‍ട്ടി’ പ്രഖ്യാപിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. നവമാധ്യമങ്ങളിലൂടെയാണ് കട്ജു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
യുദ്ധമല്ല, സ്നേഹമാണ് വേണ്ടതെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എക്സ് അക്കൗണ്ടില്‍ പോസ്റ്റിട്ടു. പാര്‍ട്ടിയുടെ രക്ഷാധികാരി താനാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ജോലിചെയ്യുന്ന ഇര്‍ഫാന്‍ അലിയാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍.
പാര്‍ട്ടിയുടെ വെബ്‌സൈറ്റും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മറ്റും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസ് കട്ജു അറിയിച്ചു. ഇഷ്‌ക് കരോ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും കട്ജു എക്സ് അക്കൗണ്ടില്‍ വിശദീകരിച്ചിട്ടുണ്ട്.





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































