മദ്യപാനത്തിനിടെ ടച്ചിങ്‌സിനെ ചൊല്ലി തര്‍ക്കം: ബാറിനു പുറത്ത് കൂട്ടയടി; ഹെല്‍മറ്റുകൊണ്ട് തലയടിച്ചുപൊട്ടിച്ചു

പത്തനംതിട്ട: മദ്യപാനത്തിനിടെ ‘ടച്ചിങ്‌സി’നെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അമല ബാറിന് പുറത്താണ് കൂട്ടയടി നടന്നത്. മൂന്നംഗങ്ങളുള്‍പ്പെടുന്ന രണ്ട് സംഘങ്ങള്‍ തമ്മിലായിരുന്നു തര്‍ക്കം. തിങ്കളാഴ്ച രാത്രി 9.15-നായിരുന്നു സംഭവം. Also Read ; ‘പ്രതാപന്‍ ആര്‍എസ്എസ് ഏജന്റ്’; പുറത്താക്കണമെന്ന ആവശ്യവുമായി വീണ്ടും പോസ്റ്ററുകള്‍ പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുണ്‍, ശ്യാം എന്നിവര്‍ക്കാണ് ക്രൂരമര്‍ദനമേറ്റത്. നന്നുവക്കാട് സ്വദേശികളായ ഷിജു പി. ജോസ്, അഭിലാഷ്, ഷിബു എന്നിവര്‍ ചേര്‍ന്നാണ് ഇവരെ മര്‍ദിച്ചത്. മേശ മാറി […]

കാക്കനാട് ഫ്ളാറ്റ് സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുവെന്നാണ് സൂചന

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ളാച്ച് സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുവെന്നാണ് സൂചന. രോഗബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അഞ്ച് വയസിന് താഴെയുള്ള 25 കുട്ടികള്‍ക്കുള്‍പ്പടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. Also Read ; കുടുംബ വഴക്ക് കാരണം കായംകുളത്ത് ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു വെള്ളത്തില്‍ പ്രശ്നമുണ്ടായിരുന്നുവെന്ന് ഡിഎല്‍എഫ് ഫ്ളാറ്റ് അസോസിയേഷന്‍ ഭാരാഹികള്‍ പ്രതികരിച്ചു. ആരോഗ്യവകുപ്പ് എത്തി എല്ലാ സ്രോതസ്സുകളും അടക്കുകയും വൃത്തിയാക്കുകയും ചെയ്തു. പ്രശ്നം കൂടുതല്‍ […]

കുടുംബ വഴക്ക് കാരണം കായംകുളത്ത് ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു

കായംകുളം: കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. രണ്ടാംകുറ്റി ദേശത്തിനകം കോളനിയില്‍ സാദിഖ് (40) ആണ് മരിച്ചത്. ജ്യേഷ്ഠന്‍ ഷാനവാസ് ആണ് കുത്തിയത്. കുടുംബ വഴക്ക് ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കര്‍ഷകരെ ‘ചതിച്ച്’ സര്‍ക്കാര്‍’; സംഭരിച്ച നെല്ലിന്റെ വിലയില്‍ 500 കോടി രൂപ ഇപ്പോഴും കുടിശ്ശിക,കര്‍ഷകര്‍ ഇന്ന് നിരാഹാരത്തിലേക്ക്

ആലപ്പുഴ: കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വിലയില്‍ 500 കോടി രൂപ ഇപ്പോഴും കുടിശ്ശിക. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പണം തിരിച്ചടക്കാത്തത് കൊണ്ട് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ല. ഉല്പാദനക്കുറവ് മൂലം വന്‍ നഷ്ടം നേരിടുന്നതിനിടയില്‍ സംഭരണ വിലയും കിട്ടാതായതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. സംഭരണ വിലയുടെ കുടിശ്ശിക നല്‍കാത്തതിനെതിരെ നെല്‍ കര്‍ഷകര്‍ ഇന്ന് നിരാഹാര സമരം നടത്തും. Also Read ; ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭാ നേതൃത്വത്തിന് വിമത വൈദികരുടെ മുന്നറിയിപ്പ് 2023 […]

ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭാ നേതൃത്വത്തിന് വിമത വൈദികരുടെ മുന്നറിയിപ്പ്

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭാ നേതൃത്വത്തിന് വിമത വൈദികരുടെ മുന്നറിയിപ്പ്. വൈദികര്‍ക്കെതിരെ നടപടി വന്നാല്‍ എറണാകുളം- അങ്കമാലി അതിരൂപത സ്വതന്ത്ര സഭയാക്കുമെന്നാണ് വിമതപക്ഷം പറയുന്നത്. മുന്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍പ്പാപ്പയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പ്രതികരിച്ചു. Also Read ;സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുടെ മരണം: ആത്മഹത്യക്ക് കാരണം എന്ന് കരുതുന്ന സൈബര്‍ ആക്രമണത്തില്‍ പൊലീസ് അന്വേഷണം കുര്‍ബാന തര്‍ക്കം രൂക്ഷമായ എറണാകുളം- അങ്കമാലി അതിരൂപയില്‍ നിലപാട് കടുപ്പിക്കുകയാണ് വിമത പക്ഷം. ജൂലൈ […]

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം; പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല

കോഴിക്കോട്: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനായി പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല. പിഎസ്സി അഡൈ്വസ് മെമ്മോ അയച്ച ഉദ്യോഗാര്‍ഥികളെ പോലും നിയമിച്ചിട്ടില്ല. ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതും സ്റ്റാഫ് ഫിക്സേഷന്‍ പൂര്‍ത്തിയാക്കാത്തതുമാണ് അപ്രഖ്യാപിത നിയമന നിരോധനത്തിന്റെ കാരണം. അധ്യാപക വിദ്യാര്‍ഥി അനുപാതം കണക്കാക്കിയുള്ള സ്റ്റാഫ് ഫിക്സേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് നിയമനങ്ങള്‍ തടയുന്നത്. പുതിയ അധ്യയന വര്‍ഷത്തിലും സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപകരാണ് പഠിപ്പിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ […]

മതസ്പര്‍ധ വളര്‍ത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചു; കാഫിര്‍ പ്രയോഗത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ ലതികയ്‌ക്കെതിരെ പരാതി

കോഴിക്കോട്: കാഫിര്‍ പോസ്റ്റ് വിഷയത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ. ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. മത സ്പര്‍ധ വളര്‍ത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.പി. ദുല്‍കിഫില്‍ ആണ് പരാതി നല്‍കിയത്. Also Read ; പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: 5 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കെ.കെ. ലതിക ഷാഫി പറമ്പിലിനെ ഒരു മതത്തിന്റെ ആളായി ചിത്രീകരിച്ചു. ജനങ്ങളുടെ […]

കൊല്ലത്ത് കാര്‍ കത്തി ഒരാള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കാര്‍ കത്തി വീണ്ടും അപകടം. ചാത്തന്നൂര്‍ ശീമാട്ടി ജങ്ഷനില്‍ കാര്‍ കത്തി ഒരാള്‍ക്ക് ദാരുണാന്ത്യം. നിര്‍മാണം നടക്കുന്ന ദേശീയപാതയിലാണ് സംഭവം. കൊല്ലം സ്വദേശിയുടെ പേരിലുള്ള വാഹനമാണ് കത്തിയത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം    

ചാരിറ്റി സംഘടനയുടെ പേരില്‍ വീട്ടമ്മമാരെ കബളിപ്പിച്ച് തട്ടിയത് ഒരു കോടി രൂപയോളം രൂപ; രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍

കോട്ടയം: വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍. ചാരിറ്റി സംഘടനയുടെ പേരിലായിരുന്നു തട്ടിപ്പ്. ഏറ്റുമാനൂര്‍ പേരൂര്‍ 101 കവല ശങ്കരാമലയില്‍ വീട്ടില്‍ മേരി കുഞ്ഞുമോന്‍ (63), അയ്മനം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കല്‍കൂന്തല്‍ ചേമ്പളം കിഴക്കേകൊഴുവനാല്‍ വീട്ടില്‍ ജെസി ജോസഫ് (54) എന്നിവരാണ് പിടിയിലായത്. പേരൂര്‍ സ്വദേശിനികളായ വീട്ടമ്മമാരെയാണ് കബളിപ്പിച്ചത്. ഇവരെ സമീപിച്ച് എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്ന് തങ്ങള്‍ക്ക് പണം ലഭിക്കുമെന്നും ഇതിലേക്ക് ടാക്‌സായും സര്‍വീസ്ചാര്‍ജായും […]

ന്യൂനപക്ഷ ഭീഷണിക്കമുന്നില്‍ തലകുനിക്കാന്‍ മനസ്സില്ല, രക്തസാക്ഷിയാകാനും മടിയില്ല :വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ഇടതു, വലതു മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു പറഞ്ഞതിന്റെ പേരില്‍ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും തലകുനിക്കില്ലെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തിലെ മുഖപ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. Also Read ; കോട്ടയത്ത് കാണാതായ എസ്.ഐ തിരിച്ചെത്തി; മാനസിക സമ്മര്‍ദംമൂലം മാറിനിന്നതാണെന്ന് മൊഴി ‘യാഥാര്‍ഥ്യം ഉറക്കെപ്പറഞ്ഞതിന്റെ പേരില്‍ എനിക്കെതിരേ വാളെടുക്കുന്നവരോടും ഉറഞ്ഞുതുള്ളുന്നവരോടും പറയാന്‍ ഒന്നേയുള്ളൂ; ഇത്തരം ഭീഷണിക്കുമുന്നില്‍ തലകുനിക്കാന്‍ മനസ്സില്ല. അത്തരം വെല്ലുവിളി നേരിടാന്‍ തയ്യാറാണ്. അതിനുവേണ്ടി രക്തസാക്ഷിയാകാനും മടിയില്ല’ എന്ന മുഖവുരയോടെയാണ് വെള്ളാപ്പള്ളി […]