#kerala #Top News

വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ ഇനി രണ്ട് രേഖകള്‍ മാത്രം മതി

തിരുവനന്തപുരം: ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് ഇനി അലച്ചില്‍ ഉണ്ടാകില്ല. അപേക്ഷയോടൊപ്പം വയ്‌ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ടാക്കിയതായി കെഎസ്ഇബി അറിയിച്ചു. പുതിയ സര്‍വീസ് കണക്ഷന്‍ നടപടിക്രമങ്ങള്‍ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി കെഎസ്ഇബി 2018 നവംബര്‍ 2ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് നടപടി.

Also Read; വാട്ടര്‍ മെട്രോ ഇനി കൊച്ചിയിലെ കനാലുകളിലേക്കും; പദ്ധതി ഇങ്ങനെ

അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകര്‍പ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസര്‍/KSEBL ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും), നടപ്പ് സാമ്പത്തിക വര്‍ഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കില്‍ വാടകകരാറിന്റെ പകര്‍പ്പും മേല്‍പ്പറഞ്ഞ രേഖകളില്‍ ഏതെങ്കിലും ഒന്നും, മുന്‍സിപ്പാലിറ്റിയില്‍ നിന്നോ കോര്‍പ്പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന താമസക്കാരന്‍ എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നുമാണ് ആവശ്യം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *