#Top News

വിവാഹസല്‍ക്കാരത്തില്‍ രസഗുള തീര്‍ന്നെന്ന് പറഞ്ഞതിന് കൂട്ടയടി

ആഗ്ര: വിവാഹ സല്‍ക്കാര ചടങ്ങില്‍ ആവശ്യത്തിന് രസഗുള ഇല്ലാത്തതിനെ തുടര്‍ന്ന് കൂട്ടയടി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. പാതിരാത്രിയുണ്ടായ അടിപിടിയില്‍ ആറുപേര്‍ക്കാണ് പരിക്കേറ്റത്.

രസഗുളയെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് കൂട്ടയടിയുണ്ടായത്. ആഗ്ര സ്വദേശിയായ ബ്രിജ്ജന്‍ ഖുഷ്വാഹ എന്നയാളുടെ വീട്ടില്‍ നടന്ന ചടങ്ങിനിടെ രസഗുള തീര്‍ന്നുവെന്ന് ഒരാള്‍ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് ഷംസാബാദ് പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ അനില്‍ ശര്‍മ്മ പറഞ്ഞു.

Also Read; വന്ദേ ഭാരത് എത്തി, ഇനി കെ റെയിലിന് ജീവന്‍ വെക്കുമോ?

രണ്ട് വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു പാതിരാത്രിയിലെ തമ്മിലടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭഗവാന്‍ ദേവി, യോഗേഷ്, മനോജ്, കൈലാഷ്, ധര്‍മേന്ദ്ര, പവന്‍ എന്നിവരുടെ സ്ഥിതി ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *