#Crime #kerala #Top Four

കുട്ടിയുടെ നാവിന് ഒരു പ്രശ്‌നവുമില്ല ; വിഷയം വിവാദമായതോടെയാണ് പ്രശനമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത്, പ്രതികരിച്ച് കുട്ടിയുടെ അമ്മ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കുട്ടിയുടെ നാവിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ അമ്മ. വിഷയം വിവാദമായപ്പോഴാണ് ഡോക്ടര്‍ ഇത്തരത്തില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞത്.കുടുംബം പരാതി നല്‍കും വരെ അബദ്ധം പറ്റിപോയെന്ന് പറഞ്ഞ് മാപ്പ് പറയുകയായിരുന്നു ഡോക്ടറെന്നും അമ്മ പറഞ്ഞു.നാവിന് കുഴപ്പമുണ്ടെങ്കില്‍ മറ്റ് പരിശോധനകള്‍ നടത്താതെ എങ്ങനെ ശസ്ത്രക്രിയയിലേക്ക് കടക്കുമെന്നും അമ്മ ചോദിച്ചു.

Also Read ; കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

രാവിലെ ഒന്‍പതരയ്ക്കാണ് സര്‍ജറി കഴിഞ്ഞത്. തിരിച്ചുകൊണ്ടുവരുമ്പോള്‍ കുട്ടിയുടെ വായയിലൂടെ ചോര വരുന്നുണ്ടായിരുന്നു. വായില്‍ പഞ്ഞി വച്ചിട്ടാണ് കൊണ്ടുവന്നത്. അതിനുശേഷം 34ആം വാര്‍ഡിലേക്ക് പോവാന്‍ പറഞ്ഞു. ഒബ്‌സര്‍വേഷനില്‍ രണ്ട് മണിക്കൂര്‍ കിടക്കണമെന്ന് പറഞ്ഞു. നോക്കിയപ്പോള്‍ കുട്ടിയുടെ വിരല്‍ അങ്ങനെതന്നെയുണ്ട്. സര്‍ജറി കഴിഞ്ഞിട്ടില്ലല്ലോ പിന്നെ എന്തിനാ ഒബ്‌സര്‍വേഷനില്‍ കിടത്തിയിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നാവിന് സര്‍ജറി കഴിഞ്ഞെന്നാണ് നഴ്‌സ് പറഞ്ഞത്. നാവിന് ഒരു പ്രശ്‌നവുമില്ല, കൈയ്ക്കാണ് പ്രശ്‌നമെന്ന് താന്‍ പറഞ്ഞതായും കുട്ടിയുടെ അമ്മ പ്രതികരിച്ചു.
തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോള്‍ അബദ്ധം പറ്റിയതാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read ; ‘രാജ്യത്ത് വരാന്‍ പോകുന്ന മാറ്റത്തിന്റെ ട്രെയിലര്‍’ : കപില്‍ സിബലിന്റെ വിജയത്തിന് അഭിനന്ദനവുമായി ജയറാം രമേശ്

കൈപ്പത്തിയിലെ ആറാം വിരല്‍ നീക്കം ചെയ്യാന്‍ എത്തിയ കുട്ടിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. ചെറുവണ്ണൂര്‍ സ്വദേശിയായ കുട്ടിക്കാണ് മെഡിക്കല്‍ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്. സംഭവത്തില്‍ ഡോക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം ഡോക്ടറെ ന്യായീകരിച്ച് കെജിഎംസിടിഎ (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍) രംഗത്തെത്തി. അവയവം മാറി ശസ്ത്രക്രിയ ചെയ്തുവെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമെന്നും കുട്ടിയുടെ നാവിന് അടിയിലെ വൈകല്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ആദ്യം ആ ശസ്ത്രക്രിയ നടത്തിയത് എന്നുമാണ് കെജിഎംസിടിഎ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *