October 26, 2024
#Top Four

പാമ്പിനെ പിടിക്കാന്‍ വാവ സുരേഷിന് ലൈസന്‍സ് നല്‍കും

തിരുവനന്തപുരം: വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചു. തന്നെ പാമ്പുപിടിക്കാന്‍, വനം വകുപ്പ് അരിപ്പ ട്രെയിനിംഗ് സെന്റര്‍ ഡയറക്ടര്‍ അന്‍വറിന്റെ നേതൃത്വത്തില്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭ പെറ്റിഷന്‍ കമ്മിറ്റിക്ക് വാവ സുരേഷ് നല്‍കിയ പരാതിയില്‍ ഹീയറിംഗ് നടത്താന്‍ കൂടിയ യോഗത്തിലാണ് തീരുമാനമായത്. അശാസ്ത്രീയമായ രീതിയിലാണ് വാവ സുരേഷ് പാമ്പ് പിടിക്കുന്നതെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിലെ ഒരുവിഭാഗം ഇത്രയുംനാള്‍ തടസം നിന്നത്.

നിയമസഭാ പെറ്റിഷന്‍സ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍, വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് വാവ സുരേഷ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

കമ്മിറ്റി ചെയര്‍മാന്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പാമ്പുകളെ പിടികൂടാനുള്ള ലൈസന്‍സ് വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ഉടന്‍ കൈമാറും. പാമ്പ് പിടിക്കുന്നതിലും അവയെ കൈകാര്യം ചെയ്യുന്നതിലും സുരേഷിനുള്ള വൈദഗ്ദ്ധ്യം പരിഗണിച്ചാണ് തീരുമാനം.

 

Also Read; ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചു

 

Leave a comment

Your email address will not be published. Required fields are marked *