#Top Four

മലമ്പുഴയിലേക്ക് വിനോദയാത്രപോയ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍; രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട്: വാട്ടര്‍ തീ പാര്‍ക്കിലേയ്ക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് തച്ചന്‍പാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വയറിളക്കവും കുഴച്ചിലും അനുഭവപ്പെട്ടു. എന്താണ് കാരണമെന്ന് വ്യക്തമല്ല. മലമ്പുഴ ഫാന്റസി പാര്‍ക്കിലേയ്ക്കാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വിനോദയാത്ര പോയത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Also Read; യുഎഇയിലെ പ്രവാസികള്‍ക്ക് ആശ്വാസം, ഇന്ധനവില കുറഞ്ഞു

ഇവരില്‍ ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്കും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *