#kerala

സംസ്ഥാനത്ത് ചൂട് ഇനിയും ഉയരും : കൊല്ലത്തും തൃശൂരും ഉഷ്ണതരംഗത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 14 ജില്ലകളിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രിയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി വരെയും ചൂട് കൂടും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രി വരെയും , വയനാട്, ഇടുക്കി ജില്ലകളില്‍ 34 ഡിഗ്രി വരെയും ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാംകുളം,മലപ്പുറം,കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി വരെയും ചൂട് ഉയരാം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *