‘തലൈവര്‍ 170’ ചിത്രീകരണം തലസ്ഥാനത്ത് ആരംഭിച്ചു

തിരുവനന്തപുരം: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 170-ാമത് ചിത്രത്തിന്റെ ചിത്രീകരണം തലസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു. ഇനിയും പേരിടാത്ത ചിത്രത്തിന്റെ വിളിപ്പേര് ‘തലൈവര്‍ 170’ എന്നാണ്. നടന്‍ സൂര്യയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ജയ്ഭീം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജ്ഞാനവേലാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ജ്ഞാനവേലിന്റെ മൂന്നാമത്തെ ചിത്രമാണിത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
Also Read; റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍, അറസ്റ്റ് ഉടന്‍
രജനീകാന്ത് ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. തലൈവരുടെ മുഴുനീള ആക്ഷന്‍ ചിത്രമെന്നാണ് ആരാധകര്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. രജനിക്കൊപ്പം മൂന്നു നായികമാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മഞ്ജുവാരിയര്‍, ദുഷാര വിജയന്‍, ഋതികാ സിങ് എന്നിവരാണ് ഈ നായികമാര്‍. മഞ്ജുവാരിയര്‍ ആദ്യമായാണ് രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്. നേരത്തേ തമിഴില്‍ ധനുഷിനൊപ്പം ‘അസുരന്‍’, അജിത്തിനൊപ്പം ‘തുനിവ്’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇനി വാർത്തകളറിയാം മെട്രോപോസ്റ്റ് വാട്സ്ആപ്പ് ചാനലിലും