#india #Top Four

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ ; ആത്മവിശ്വാസം കൈവിടാതെ മുന്നണികള്‍

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ. മോദി തരംഗം രാജ്യത്ത് വീണ്ടും ആഞ്ഞടിക്കും എന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ ആത്മവിശ്വാസം. അതേസമയം 295 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ വിലയിരുത്തല്‍. വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് 12.30 ക്ക് മാധ്യമങ്ങളെ കാണും.

Also Read ; സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികള്‍ക്ക് യാത്രാ വിലക്കുമായി കുവൈറ്റ് സര്‍ക്കാര്‍

നാളെ രാവിലെ 8 മണി മുതലാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ആദ്യ ഒരു മണിക്കൂറില്‍ തന്നെ ട്രന്‍ഡ് പ്രകടമാകും എന്നാണ് പ്രതീക്ഷ. 400 സീറ്റ് ലക്ഷ്യം വെച്ച് പോരാട്ടത്തിന് ഇറങ്ങിയ ബിജെപിയുടെ ആത്മവിശ്വാസം എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടുകൂടി ഇരട്ടിയായിട്ടുണ്ട്. മൂന്നാം വട്ടവും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രി പദത്തില്‍ എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് എന്‍ഡിഎ ക്യാമ്പുകള്‍.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണമായും തള്ളിയിരിക്കുകയാണ് ഇന്‍ഡ്യ സഖ്യം. നാളെ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കും എന്നാണ് ഇന്‍ഡ്യ പാര്‍ട്ടി നേതാക്കളുടെ പ്രതികരണം. വോട്ടെണ്ണലില്‍ ചില അട്ടിമറി സാധ്യത ഇന്‍ഡ്യ സഖ്യം ഭയക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്‍ഡ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ എത്തി ആശങ്കകള്‍ വ്യക്തമാക്കി നിവേദനം കൈമാറി. സംഘര്‍ഷ സാധ്യതാ മേഖലയില്‍ അടക്കം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *