#india #Politics #Top News

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന .

ബീഹാര്‍: രാഹുല്‍ ഗാന്ധിയുടേതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ ഹെലികോപ്റ്ററിലും പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചായിരുന്നു പരിശോധന. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും എന്‍ഡിഎ നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കാത്തത് എന്തെന്നും കോണ്‍ഗ്രസ് ചോദിച്ചു.

Also Read ; ‘സ്ത്രീവിരുദ്ധ പരാമര്‍ശം അംഗീകരിക്കില്ല’; ഹരിഹരനെ തള്ളി എംഎല്‍എ കെ കെ രമ

പോളിംങ് ശതമാനം പുറത്തുവിടുന്നതിലെ കാലതാമസം, വിദ്വേഷ പ്രചാരണങ്ങളില്‍ നടപടി എന്നിവയെ ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ കൊമ്പ് കോര്‍ക്കല്‍ തുടരവെയാണ് ഹെലികോപ്റ്ററിലെ പരിശോധന.ബീഹാറിലെ സമസ്തിപൂരില്‍ പ്രചാരണ റാലിക്ക് എത്തിയപ്പോഴാണ് ഖര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ബീഹാര്‍ പൊലീസും പരിശോധന നടത്തിയത്. പ്രതിപക്ഷ നേതാക്കളെ കുടുക്കാനും സംശയനിഴലില്‍ നിര്‍ത്താനുമാണ് ശ്രമമെന്നു. എന്‍ ഡി എ നേതാക്കളുടെ വാഹനങ്ങളില്‍ പരിശോധന നടത്താത്തത് എന്തെന്നും കോണ്‍ഗ്രസ് ചോദിച്ചു.

ഏപ്രില്‍ 15 ന് വയനാട്ടിലേക്ക് പോകും വഴി നീല?ഗിരിയില്‍ വച്ച് രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. അതിന് മുമ്പ് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധിച്ചിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *