നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; കുത്തിവെപ്പ് എടുത്ത യുവതി അബോധാവസ്ഥയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍ ബിനുവിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
Also Read ; യൂട്യൂബില്‍ രണ്ടുമില്യണ്‍ കടന്ന് നിവിന്‍ പോളിയുടെ ‘ഹബീബി ഡ്രിപ്’
കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കായി എടുത്ത കുത്തിവെപ്പിനിടെ നെയ്യാറ്റിന്‍കര സ്വദേശിനി കൃഷ്ണ തങ്കപ്പന്‍ അബോധാവസ്ഥയിലാവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. യുവതി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ മാസം 15-നാണ് കൃഷ്ണയെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനുള്ള പരിശോധന നടത്താതെയാണ് ഡോക്ടര്‍ കുത്തിവെപ്പ് എടുത്തിരുന്നത്. ഇതാണ് യുവതിയെ അബോധാവസ്ഥയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം