വിരലടയാളം നല്‍കിയില്ലെങ്കിലും ആധാര്‍ കാര്‍ഡ് കിട്ടും

ന്യൂഡല്‍ഹി : വിരലടയാളം നല്‍കാന്‍ കഴിയാത്തവര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് ആധാര്‍ മാര്‍ഗനിര്‍ദ്ദശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ആധാര്‍ ലഭിക്കുന്നതിന് വിരലടയാളവും ഐറിസ് സ്‌കാനും ആവശ്യമെന്നായിരുന്നു ചട്ടം എന്നാല്‍ ഇതിലാണ് ഇപ്പേള്‍ മാറ്റം വരുത്തിയത്.
വിരലടയാളം തെളിയാത്തതിന്റെ പേരില്‍ ആധാര്‍ നിഷേധിക്കപ്പെട്ട കോട്ടയം കുമരകത്തെ ജെസി മോളുടെ ദുരവസ്ഥ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ജെസി മോള്‍ക്ക് ഉടന്‍ തന്നെ ആധാര്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റം വന്നിരിക്കുന്നത്. യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യയുടെ സംഘം കുമരകത്തെ വീട്ടിലെത്തി ജെസി മോള്‍ക്ക് ആധാര്‍ നമ്പര്‍ അനുവദിച്ചിരുന്നു.
Also Read; വയനാട്ടില്‍ കടുവ യുവാവിനെ കൊന്ന് തിന്നു
വിരലടയാളം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഐറിസ് സ്‌കാന്‍ ചെയ്ത് ആധാര്‍ നേടാനാവും. ഐറിസ് സ്‌കാന്‍ പറ്റാത്തവര്‍ക്ക് വിരലടയാളം മാത്രം മതി. ഇത് രണ്ടും സാദ്ധ്യമാകാത്തവര്‍ക്കും എന്റോള്‍ ചെയ്യാനാവും. ഇങ്ങനെ എന്റോള്‍ ചെയ്യുന്നവരുടെ പേരും ഫോട്ടോയുമടക്കം സോഫ്ട്വെയറില്‍ രേഖപ്പെടുത്തണം. അസാധാരണ എന്റോള്‍മെന്റായി പരിഗണിച്ച് ആധാര്‍ നല്‍കണം. ആധാര്‍ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ മതിയായ പരിശീലനം നല്‍കാനും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.