മല്ലു ട്രവാലര്‍ക്കെതിരെ പോക്സോ കേസ്
കൊച്ചി: മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ പോക്സോ കേസ്. മുന്‍ഭാര്യയുടെ പരാതിയിലാണ് ധര്‍മ്മടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ ധര്‍മ്മടം പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം എന്നിവയാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം കഴിച്ചു, 15ാം വയസില്‍ ഗര്‍ഭിണിയായിരിക്കെ അതിക്രൂരമായി പീഡിപ്പിച്ചു, ഗര്‍ഭച്ഛിദ്രം നടത്തിച്ചു തുടങ്ങിയവയാണ് ആദ്യഭാര്യ ഷാക്കിറിനെതിരെ ആരോപിക്കുന്നത്. ഇവര്‍ ധര്‍മ്മടം പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. കേസ് ഇരിട്ടി സ്റ്റേഷന് പരിധിയില്‍ വരുമെന്നതിനാല്‍ അങ്ങോട്ട് മാറ്റുമെന്ന് ധര്‍മ്മടം പോലീസ് പറഞ്ഞു.
Also Read; മൊബൈല്‍ ആപ്പിലൂടെ 1000 രൂപയ്ക്ക് ലൈവ് സെക്സ് ഷോ; രണ്ട് നടിമാരും ഒരു നടനും പിടിയില്‍
അതേസമയം, സൗദി അറേബ്യന്‍ യുവതി നല്കിയ ലൈംഗികാതിക്രമ കേസില്‍ ഷാക്കിറിന് ഹൈക്കോടതി സ്ഥിര ജാമ്യം അനുവദിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടുപോകാന്‍ പാടില്ല, പാസ്പോര്‍ട്ട് ഹാജരാക്കണം, കേസിനെപ്പറ്റിയും പരാതിക്കാരിക്ക് എതിരെയും സമൂഹമാദ്ധ്യമങ്ങളില്‍ പരാമര്‍ശങ്ങളൊന്നും പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഷാക്കിര്‍ ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാവുകയും ചെയ്തിരുന്നു.