കുട്ടിയുടെ ശ്വാസമടച്ചത് കൊമ്പന്‍ചെല്ലി വണ്ട്, ശ്രദ്ധിച്ചതുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടി

കണ്ണൂര്‍: ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ നിന്നും കൊമ്പന്‍ചെല്ലി വണ്ടിനെ പുറത്തെടുത്തു. വെള്ളിയാഴ്ച രാത്രിയാണു സംഭവം. കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുഞ്ഞിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സം തുടര്‍ന്നപ്പോള്‍ എന്‍ഡോസ്‌കോപി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പന്‍ചെല്ലിവണ്ട് തൊണ്ടയില്‍ കുടുങ്ങിയത് മനസ്സിലായത്. വണ്ടിനെ പുറത്തെടുത്തു, കുട്ടി സുഖംപ്രാപിച്ചുവരികയാണ്.
Also Read; കളമശേരിയിലെ പൊട്ടിത്തെറി: ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്