#kerala #Top Four

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഇല്ല : വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കെഎസ്ഇബി അറിയിക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തല്‍ക്കാലം ലോഡ്‌ഷെഡിങ് ഇല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്ന് മന്ത്രി വിളിച്ച കെഎസ്ഇബി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.നിലവില്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡിങിന്റെ സാഹചര്യമില്ലെന്നും എന്നാല്‍ ചില ഇടങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.ഇത് കെഎസ്ഇബി ചര്‍ച്ച ചെയ്ത് തീരിമാനിക്കും.കൂടാതെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാനും കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി അതിലൂടെ വൈദ്യുതി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമോ എന്നതടക്കം പരിഗണനയിലുണ്ട്.ലോഡ് കൂടുമ്പോള്‍ ഫ്യൂസ് പോകുമെന്നും അടുത്ത സെക്കന്‍ഡില്‍ തന്നെ സെക്ഷന്‍ ഓഫീസില്‍ വിളിക്കേണ്ടെന്നും കെഎസ്ഇബി പബ്ലിക് റിലേഷന്‍ ഓഫീസര്‍ സുഭാഷ് നേരത്തെ പറഞ്ഞിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *