October 26, 2024
#gulf

യുഎഇയിലെ പ്രവാസികള്‍ക്ക് ആശ്വാസം, ഇന്ധനവില കുറഞ്ഞു

അബുദാബി: യു എ ഇ നിവാസികള്‍ക്ക് വലിയ ആശ്വാസമേകുന്ന വമ്പന്‍ പ്രഖ്യാപനവുമായി ഭരണകൂടം. അടുത്ത മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് ദുബായ്.

ഇവയില്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.96 ദിര്‍ഹമായി കുറയും. നവംബറില്‍ ഇത് 3.03 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.85 ദിര്‍ഹമാണ് പുതിയ വില. 2.92 ദിര്‍ഹമായിരുന്നു നവംബറിലെ വില. ഇ പ്‌ളസ് 91 പെട്രോളിന് ലിറ്ററിന് 2.77 ദിര്‍ഹമാണ് ഡിസംബറിലെ വില. ഡീസല്‍ ലിറ്ററിന് 3.19 ദിര്‍ഹമാണ്. 3.42 ദിര്‍ഹമായിരുന്നു നവംബറില്‍.

Also Read; കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കണം രാഹുല്‍ ഗാന്ധി

2015 ഓഗസ്റ്റില്‍ പ്രഖ്യാപിച്ച ഡീറെഗുലേഷന്‍ പോളിസിയുടെ ഭാഗമായി യുഎഇ എല്ലാ മാസാവസാനത്തിലും പ്രാദേശിക ഇന്ധന റീട്ടെയില്‍ നിരക്കുകള്‍ പരിഷ്‌കരിക്കാറുണ്ട്. ആഗോള നിരക്കുകള്‍ക്കൊപ്പം രാജ്യത്തെ ഇന്ധന നിരക്കുകള്‍ അനുപാതത്തില്‍ എത്തിക്കുന്നതിന് വേണ്ടിയാണിത്. പെട്രോള്‍ വിലയിലെ കുറവ് സെയില്‍സ്, ഗതാഗതം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ്. പ്രത്യേകിച്ചും പ്രവാസികള്‍ക്ക്.

 

 

Leave a comment

Your email address will not be published. Required fields are marked *