വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ കെ.എം ഷാജിക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിച്ചെടുത്ത പണം കെ.എം ഷാജിക്ക് വിട്ടുനല്‍കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. 47 ലക്ഷം രൂപ വിട്ടുനല്‍ണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
Also Read; ശുഭ്മാന്‍ ഗില്‍ ആശുപത്രി വിട്ടു
കഴിഞ്ഞ വര്‍ഷം കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് വിജിലന്‍സ് റെയ്ഡ് നടത്തി 47,35,000 രൂപ പിടികൂടിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി പിരിച്ച പണമാണ് വിജിലന്‍സ് കൊണ്ടുപോയതെന്നാണ് ഷാജിയുടെ വാദം. പണം വിട്ട് നല്‍കണമെന്ന കെ.എം ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട് വിജിലന്‍സ് കോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് രസീതില്‍ പിരിക്കാവുന്ന തുകയില്‍ കൂടുതല്‍ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്പദമാണെന്ന് വിലയിരുത്തിയായിരുന്നു വിജിലന്‍സിന്റെ നടപടി.
കോഴിക്കോട് ഒന്നര കോടിരൂപയുടെ വീട് നിര്‍മ്മിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സിപിഐഎം പ്രവര്‍ത്തകന്‍ ഹരീഷിന്റെ പരാതിയിലാണ് കെ.എം ഷാജിയ്‌ക്കെതിരെ കേസ് എടുത്തത്. കേസിലെ തുടര്‍നടപടികള്‍ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക