#gulf #Top News

പ്രവാസികള്‍ ശ്രദ്ധിക്കുക, കര്‍ശനനിര്‍ദേശവുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി

ദോഹ: പ്രവാസികളുടെ ശ്രദ്ധയിലേക്ക് കര്‍ശന നിര്‍ദേശവുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി. ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ അവിടെ നിരോധിക്കപ്പെട്ട ഒരു സാധനവും കൈവശമോ ബാഗേജിലോ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നാണ് എംബസിയുടെ നിര്‍ദേശം.

ഖത്തറില്‍ നിരോധിക്കപ്പെട്ട വസ്തുക്കളോ അതോടൊപ്പം തന്നെ ലഹരി മരുന്നുകളോ ഉള്‍പ്പെടെയുള്ളവ ഒരു കാരണവശാലും കൈവശമുണ്ടാകരുതെന്നാണ് എംബസിയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ലഹരി മരുന്നും മറ്റ് നിരോധിത വസ്തുക്കളും കൈവശം വച്ചതിന് നിരവധി ഇന്ത്യക്കാര്‍ പിടിക്കപ്പെട്ടതിന് പിന്നാലെയാണ് അധികൃതരുടെ മുന്നറിയിപ്പ്.

Also Read; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാന്‍ കേരളത്തില്‍ മൃഗബലികള്‍ നടത്തുന്നു ; ഡി കെ ശിവകുമാര്‍

നിരവധിപേരാണ് ഈ കേസുകളില്‍ നിയമനടപടി നേരിടുന്നതെന്നും ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ടാല്‍ ഖത്തറിലെ നിയമ വ്യവസ്ഥയനുസരിച്ച് വിചാരണയും കടുത്ത നിയമ നടപടികളും നേരിടേണ്ടതായി വരുമെന്നും മുന്നറിയിപ്പിലുണ്ട്. അതുകൊണ്ട് തന്നെ യാത്ര പുറപ്പെടുന്നതിന് മുമ്പ് ബാഗുകളില്‍ നിരോധിത വസ്തുക്കള്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാണ് നിര്‍ദേശം. കൂടാതെ നാട്ടില്‍ നിന്ന് മറ്റുള്ളവര്‍ നല്‍കുന്ന സാധനങ്ങള്‍ ് പരിശോധിച്ച് നിരോധിത വസ്തുവല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ബാഗേജില്‍ ഉള്‍പ്പെടുത്തണം. വിമാനത്താവളങ്ങളില്‍ വച്ച് അപരിചിതര്‍ അടിയന്തരമായി എത്തിക്കേണ്ട സാധനമാണെന്നുള്‍പ്പെടെ പറഞ്ഞ് കൈവശം തന്ന് വിടുന്ന സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുന്ന പ്രവണത ഉപേക്ഷിക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഖത്തറില്‍ ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ നിയമനടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അറിഞ്ഞോ അറിയാതെയോ കുരുക്കില്‍പ്പെടരുതെന്ന നിര്‍ദേശം രാജ്യത്തെ പൗരന്‍മാര്‍ക്ക് എംബസി നല്‍കുന്നത്.

Leave a comment

Your email address will not be published. Required fields are marked *