#kerala #Politics #Top Four

പണം നല്‍കി വോട്ട് പര്‍ച്ചെയ്‌സ് ചെയ്തു ; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഗുരുതര ആരോപണവുമായി പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി തിരുവനന്തപുരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നല്ലത് പോലെ പ്രവര്‍ത്തിച്ചു പക്ഷേ ജയിക്കാനായില്ല. തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുമെന്നും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമല്ല ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.പണത്തിന്റെ കുത്തൊഴുക്ക് തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു.

Also Read ; ലോക്‌സഭ കഴിഞ്ഞു; ഇനി വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍

‘ഞങ്ങള്‍ പരാതി പറയാന്‍ പോകാത്തതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടും കാര്യമില്ല’- പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പണം നല്‍കി വോട്ട് പര്‍ച്ചെയ്സ് ചെയ്തിട്ടുണ്ട്. പണം കണ്ടമാനം സ്വാധീനിച്ചു. തലസ്ഥാനത്ത് കോടികള്‍ വാരിവിതറിയിട്ടുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്തായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍രണ്ടാം സ്ഥാനത്തും. ശശി തരൂരിനായിരുന്നു ഇക്കുറിയും വിജയം. തിരുവനന്തപുരത്ത് നാലാം തവണയാണ് ശശി തരൂര്‍ വിജയം നേടുന്നത്. 16000ത്തിലേറെ ഭൂരിപക്ഷത്തിനാണ് തരൂര്‍ ജയിച്ചു കയറിയത്. പാറശ്ശാല മണ്ഡലത്തില്‍ രണ്ടാമതെത്തിയത് ഒഴിച്ചാല്‍ വോട്ടെടുപ്പിന്റെ ഒരുഘട്ടത്തിലും പന്ന്യന്‍ രവീന്ദ്രന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല.

 

Leave a comment

Your email address will not be published. Required fields are marked *