#kerala #Top Four

രാജേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശി

മൂന്നാര്‍: രാജേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശി. സിപിഐഎമ്മിനും ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശിക്കുമെതിരെ രാജേന്ദ്രന്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമെന്നാണ് കെവി ശശി പറയുന്നത്. രാജേന്ദ്രന്‍ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത് പാര്‍ട്ടി കണ്ടെത്തിയത് കൊണ്ടാണ് നടപടി സ്വീകരിച്ചത്. ഇതേ നടപടി തുടര്‍ന്നാല്‍ താനും ചിലത് തുറന്നു പറയുമെന്ന് ആരോപണവിധേയനായ കെ വി ശശി പറഞ്ഞു.

Also Read ;ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജോലി

രാജേന്ദ്രന് ബിജെപിയിലേക്ക് പോകുവാനുള്ള തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടി വ്യക്തികേന്ദ്രീകൃതമല്ല. പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയും പാര്‍ട്ടിയിലുള്ളവരെ കുറ്റം പറയുകയുമാണ് രാജേന്ദ്രന്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ താന്‍ തന്നെ തുറന്ന് പറയുമെന്നും കെ വി ശശി വ്യക്തമാക്കി.

തന്നെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള ഗുണ്ടകളെ എത്തിച്ച് തനിക്കൊപ്പം നില്‍ക്കുന്നവരെ ആക്രമിക്കുകയാണെന്നും. ഇതിന് നേതൃത്വം നല്‍കുന്നത് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റം കെ വി ശശി ആണ്. എന്നിങ്ങനെയായിരുന്നു രാജേന്ദ്രന്‍ കഴിഞ്ഞദിവസം ആരോപിച്ചത്.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *