#Tech news

വിവോ എക്സ്100 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറങ്ങുക കിടിലന്‍ ക്യാമറ സെറ്റപ്പുമായി

വിവോ ഇനി സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിക്കാന്‍ പോകുന്ന ഡിവൈസുകള്‍ വിവോ എക്സ്100 സീരീസ് എന്ന പേരിലായിരിക്കും അറിയപ്പെടുക. എക്സ് സീരീസില്‍ വിവോ എക്സ് 100(vivox100), വിവോ എക്സ് 100 പ്രോ (vivo x 100 pro) എന്നീ രണ്ട് ഫോണുകള്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈകാതെ തന്നെ ഈ ഡിവൈസുകള്‍ വിപണിയിലെത്തും. ചൈനീസ് വിപണിയിലായിരിക്കും ഫോണ്‍ ആദ്യം ലോഞ്ച് ചെയ്യുന്നത്. ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നല്‍കികൊണ്ട് മികച്ച ക്യാമറകളുമായിട്ടായിരിക്കും വിവോ എക്സ് 100 സീരീസ് ഫോണുകള്‍ വരുന്നത്.

വിവോ എക്സ് 100

വിവോ എക്‌സ് 100

വിവോ എക്സ് 100 സ്മാര്‍ട്ട്ഫോണില്‍ സോണി ഐഎംഎക്സ് 920 പ്രൈമറി സെന്‍സറുള്ള റിയര്‍ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. ഈ പ്രൈമറി സെന്‍സര്‍ ഫോട്ടോഗ്രാഫി എക്സ്പീരിയന്‍സ് മെച്ചപ്പെടുത്താനും മികച്ച ഷോട്ടുകള്‍ പകര്‍ത്താനും സഹായിക്കും. അള്‍ട്രാ-വൈഡ് ഷോട്ടുകള്‍ക്കായി സാംസങ് ജെഎന്‍1 ലെന്‍സും ഫോണില്‍ നല്‍കുമെന്ന് സൂചനകളുണ്ട്. ക്യാമറ സെറ്റപ്പില്‍ 3x ഒപ്റ്റിക്കല്‍ സൂം സപ്പോര്‍ട്ടുള്ള ഒമ്നിവിഷന്‍ ov64b ടെലിഫോട്ടോ ക്യാമറയും ഉണ്ടായിരിക്കുമെന്ന് സൂചനകളുണ്ട്.

വിവോ എക്സ് 100 പ്രോ

വിവോ എക്‌സ് 100 പ്രോ

 

വിവോ എക്സ് 100 സ്മാര്‍ട്ട്ഫോണ്‍ കൂടുതല്‍ മികച്ച ക്യമറ സെറ്റപ്പുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. വിവോ എക്സ് 100 ഫോണിലുള്ള അതേ അള്‍ട്രാ-വൈഡ് ലെന്‍സും ടെലിഫോട്ടോ ക്യാമറയും പ്രോ മോഡലിലും ഉണ്ടായിരിക്കും. 1 ഇഞ്ച് സോണി imx989 ക്യാമറ സെന്‍സറായിരിക്കും വിവോ എക്സ് 100 പ്രോ സ്മാര്‍ട്ട്ഫോണിലെ പ്രൈമറി ക്യാമറ. ഈ വലിയ സെന്‍സര്‍ കൂടുതല്‍ ലൈറ്റ് പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ ലോ-ലൈറ്റ് ഫോട്ടോഗ്രാഫി കൂടുതല്‍ മികച്ചതാകുന്നു. 4.3x ഒപ്റ്റിക്കല്‍ സൂം ഉള്ള ഒരു ടെലിഫോട്ടോ ഷൂട്ടര്‍ ക്യാമറയും ഇതിലുണ്ടാകും.

ചിപ്പ്സെറ്റും റാമും

 

ചിപ്പ്സെറ്റും റാമും

 

വിവോ എക്സ് 100, വിവോ എക്സ് 100 പ്രോ എന്നിവ മീഡിയടെക്കിന്റെ വരാനിരിക്കുന്ന ഡൈമെന്‍സിറ്റി 9300 ചിപ്പ്സെറ്റിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചിപ്പ്സെറ്റ് വേഗതയേറിയതും കാര്യക്ഷമവുമായ പെര്‍ഫോമന്‍സ് നല്‍കുന്നു. ഈ സ്മാര്‍ട്ട്ഫോണുകള്‍ ഏറ്റവും പുതിയ lpddr5t റാം സാങ്കേതികവിദ്യയും അവതരിപ്പിക്കും.

പൊര്‍ഫോമന്‍സ്

പെർഫോമൻസ്

 

വിവോ എക്സ് 100 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ lpddr5t റാം സാങ്കേതികവിദ്യയുള്ള ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണായി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് മോഡലുകളും യുഎഫ്എസ് 4.0 സ്റ്റോറേജുമായി വരും, ഡാറ്റാ ട്രാന്‍സ്ഫര്‍ വേഗതയും മൊത്തത്തിലുള്ള പെര്‍ഫോമന്‍സും ഇത് വര്‍ധിപ്പിക്കും. വിവോ എക്സ്90 സീരീസ് നിലവില്‍ വില്‍പ്പനയിലുണ്ട്. ഈ ഡിവൈസുകളുടെ പിന്‍ഗാമിയായിട്ടാണ് വിവോ എക്സ് 100 സീരീസ് വരുന്നത്.

വിവോ എക്സ്90 സീരീസ്

വിവോ എക്സ്90 സീരീസ്

 

വിവോ എക്സ്90പ്രോ+ ശക്തമായ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍3 എസ്ഒസിയുടെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചൈനീസ് വിപണിയില്‍ മാത്രമാണ് ഇത് ലഭ്യമാകുന്നത്. ഏപ്രിലില്‍ വിവോ എക്സ്90,എക്സ്90 പ്രോ എന്നീ ഡിവൈസുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. വിവോ എക്സ്90 പ്രോയുടെ 12 ജിബി റാം+ 256 ജിബി സ്റ്റോറേജ് വേരിയന്റിന് 84999 രൂപയായിരുന്നു വില. പിന്നീട് ഇത് 10,000 രൂപയോളം കുറച്ചിരുന്നു. വിവോ എക്സ് 90 യുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 59,999 രൂപയാണ് വില.

 

Leave a comment

Your email address will not be published. Required fields are marked *