#Sports #Top Four

സാള്‍ട്ട്‌ലേക്കില്‍ ബഗാന്റെ കോട്ടതകര്‍ത്ത് ഐഎസ്എല്‍ രണ്ടാം കിരീടം സ്വന്തമാക്കി മുംബൈ സിറ്റി

കൊല്‍ക്കത്ത : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കലാശപ്പോരില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കി മുംബൈ സിറ്റിക്ക് രണ്ടാം കിരീടം. ബഗാന്റെ സ്വന്തം മൈതാനമായ സാള്‍ട്ട്‌ലേക്കിലാണ് മുംബൈ കിരീടമുയര്‍ത്തിയത്.യോര്‍ഗെ പെരെയ്‌ര ഡിയാസും ബിപിന്‍ സിങ്ങും യാകൂബ് വോയ്റ്റസുമാണ് മുംബൈക്കായി സ്‌കോര്‍ ചെയ്തത്.അതേസമയം ജേസന്‍ കമ്മിന്‍സിന്റെ വകയായിരുന്നു മോഹന്‍ ബഗാന്റെ ഗോള്‍.ലീഗ് ഘട്ടത്തില്‍ ബഗാനോട് തോറ്റതിന്റെ പകരം വീട്ടാന്‍ മുംബൈക്കായി.കളിയുടെ തുടക്കത്തില്‍ 44ാം മിനിട്ടില്‍ കമ്മിന്‍സിലൂടെ ബഗാന്‍ ആദ്യത്തെ ലീഡെടുത്തെങ്കിലും രണ്ടാം പകുതിയിലേക്ക് കടന്നപ്പോള്‍ മുംബൈ സമനില ഗോളടിച്ചു.

Also Read : 25 കിലോ സ്വര്‍ണം കടത്തിയത് വിവാദമായി, ഇന്ത്യയിലെ അഫ്ഗാന്‍ അംബാസിഡര്‍ രാജിവെച്ചു

തുടര്‍ന്ന് 53ാം മിനിറ്റില്‍ നൊഗ്വേര ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് സ്വീകരിച്ച യോര്‍ഗെ പെരെയ്‌ര ഡിയാസ് ബഗാന്‍ ഗോളി വിശാല്‍ കെയ്ത്തിനെയും കബളിപ്പിച്ച് വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ കളി ഏത് ഭാഗത്തേക്കു വേണമെങ്കിലും തിരിയാമെന്ന ഘട്ടത്തില്‍ 81ാം മിനിറ്റില്‍ ബിപിന്‍ സിങിന്റെ ഗോളിലൂടെ മുംബൈ ലീഡ് ഉയര്‍ത്തി. ലാലിയന്‍സുല ചാങ്‌തെയുടെ ആദ്യ ഷോട്ട് ബഗാന്‍ പ്രതിരോധത്തില്‍ തട്ടി മടങ്ങിയത് യാകൂബിന് മുന്നിലേക്ക്. താരം നല്‍കിയ പാസില്‍ ബിപിന്റെ ആദ്യ ഷോട്ട് പാഴായെങ്കിലും രണ്ടാം ഷോട്ടില്‍ ലക്ഷ്യം കണ്ടു. പിന്നാലെ സമനില ഗോളിനായുള്ള ബഗാന്റെ ശ്രമത്തിനിടെ ഇന്‍ജുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ യാകൂബ് മുംബൈയുടെ ജയമുറപ്പിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *