വ്യാജരേഖകളുണ്ടാക്കി ഭൂമിതട്ടിയെടുത്തെന്ന കേസില്‍ ഗൗതമിയുടെ പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസ്

ചെന്നൈ: വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്ന നടി ഗൗതമിയുടെ പരാതിയില്‍ പോലീസ് ആറുപേര്‍ക്കെതിരെ കേസെടുത്തു. കാഞ്ചീപുരം ജില്ലയില്‍ ശ്രീപെരുമ്പത്തൂരിന് സമീപം കോട്ടയൂര്‍ ഗ്രാമത്തില്‍ 25 കോടി വിലമതിപ്പുള്ള തന്റെ ഭൂമി തട്ടിയെടുത്തതായി ഗൗതമി ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് ഏതാനും ദിവസം മുമ്പ് പരാതി നല്‍കിയിരുന്നു അതിനെതുടര്‍ന്ന് അന്വേഷണം കാഞ്ചീപുരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസിനു കൈമാറിയുരുന്നു. വെള്ളിയാഴ്ച രാവിലെ കാഞ്ചീപുരം ജില്ലാ പോലീസ് സൂപ്രണ്ടിന് മുന്നില്‍ ഗൗതമി ഹാജരാവുകയും പോലീസ് മൊഴിയെടുക്കുകയും ചെയ്തിരുന്നു.
Also Read; ഗാസയിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണം
സംഭവത്തില്‍ ശ്രീപെരുമ്പത്തൂര്‍ സ്വദേശികളായ അളഗപ്പന്‍,ഭാര്യ നാച്ചാല്‍, സതീഷ് കുമാര്‍, ആരതി, ഭാസ്‌കരന്‍, രമേഷ് ശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ വ്യാജരേഖകളുണ്ടാക്കി ഗൗതമിയുടെ ഭൂമി തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.