October 24, 2024
#Movie #Trending

വിവാവദങ്ങളൊന്നും ബാധിച്ചില്ല, കത്തിക്കയറി ‘അനിമല്‍

രണ്‍ബീര്‍ കപൂര്‍ നായകനായെത്തുന്ന ‘അനിമല്‍’ തിയേറ്ററുകളില്‍ ആളെ നിറയ്ക്കുന്നു എന്നുവേണം പറയാന്‍ കാരണം അത്രയും കൂടുതലാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ഒന്നിന് റിലീസിനെത്തിയ ചിത്രം ആഗോള തലത്തില്‍ ആദ്യ ദിനം സ്വന്തമാക്കിയത് 116 കോടിയാണ്. ഇതോടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരിക്കുകയാണ് സന്ദീപ് റെഡ്ഡിയുടെ അനിമല്‍.

അതേസമയം ഷാരൂഖ് ഖാന്റെ ‘പഠാനാ’കട്ടെ ആദ്യ ദിനം സ്വന്തമാക്കിയത് 104.80 കോടിയാണ്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നിന്ന് 54.75 കോടിയാണ് അനിമല്‍ ആദ്യ ദിനം നേടിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് അനിമലിന് ലഭിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റോടെ പുറത്തിറങ്ങിയ ചിത്രം വിവാദങ്ങളും നേരിട്ടിരുന്നു. രണ്‍ബീര്‍-രശ്മിക മന്ദാന എന്നിവരുടെ ഇന്റിമേറ്റ് സീനിന്റെ ദൈര്‍ഘ്യം കുറയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു വിവാദം.

Also Read; ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, തെലങ്കാനയില്‍ കോണ്‍ഗ്രസിന് ആശ്യാസം

ഇതോടെ സെന്‍സര്‍ ബോര്‍ഡ് മാറ്റം വരുത്താനും നിര്‍ദേശിച്ചിരുന്നു. ചിത്രത്തിലെ ഗാനത്തിലെ രശ്മികയുടേയും രണ്‍ബീറിന്റേയും ചുംബനരംഗങ്ങളും വലിയ ചര്‍ച്ചയായിരുന്നു. അനില്‍ കപൂര്‍, ബോബി ഡിയോള്‍ തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഹിന്ദി പതിപ്പിന് 50.50 കോടിയും തെലുങ്ക് പതിപ്പിന് 10 കോടിയുമാണ് ചിത്രം ഇത് വരെ നേടിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഒമ്പത് കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ‘ബ്രഹ്മാസ്ത്ര’, ‘സഞ്ജു’ എന്നിവയാണ് ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ നേടിയ രണ്‍ബീറിന്റെ മറ്റ് ചിത്രങ്ങള്‍.

 

Leave a comment

Your email address will not be published. Required fields are marked *