ചൂതാട്ടം നടത്തിയ 15 പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ് : ഒമാനില്‍ ചൂതാട്ടം നടത്തുകയും മാനിനെ വേട്ടയാടുകയും ചെയ്ത 15 പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടി. മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ വെച്ചാണ് ചൂതാട്ടം നടത്തിയവരെ പിടികൂടിയത്.പ്രതികളെല്ലാം ഏഷ്യക്കാരാണ്.പ്രിതികള്ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായതായും ഓണ്‍ലൈനായി പുറത്തിറക്കിയ പ്രസ്താവനയില്‍ ഒമാന്‍ പോലീസ് അറിയിച്ചിട്ടുണ്ട്.
അറേബ്യന്‍ കലമാനിനെ വേട്ടയാടിയതിന് മസ്കറ്റ് ഗവര്‍ണറേറ്റില്‍വെച്ച് ഒമാന്‍ പരിസ്ഥിതി അതോറിറ്റി(ഒഇഎ) ഏതാനും പേരെ അറസ്റ്റ് ചെയ്തത്.റോയല്‍ ഒമാന്‍ പോലീസിന്റെ സഹകരണത്തോടെയാണ് പരിസ്ഥിതി അതോറിറ്റി നടപടി സ്വീകരിച്ചത്.അഞ്ച് മാനുകളുടെ തലയും മറ്റ് ഭാഗങ്ങളുമാണ് പ്രിതികളില്‍ നിന്നും പിടിച്ചെടുത്തത്.
Also Read; സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടും
ഇവരെ മസ്കറ്റ് ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് കസ്റ്റഡിയിലെടുക്കുകയും പ്രതികളെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം