#Sports

പാകിസ്താന്‍ ഔട്ട്;ലോകകപ്പിന്റെ സെമിഫൈനല്‍ ചിത്രം തെളിഞ്ഞു

ന്യൂഡല്‍ഹി: 2023 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ഇംഗ്ലണ്ടിനെതിരെ പാകിസ്താന്‍ വലിയ വിജയം നേടാനാവാത്ത അവസ്ഥ വന്നതോടെ നാലാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറി. ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് ബൗള്‍ ചെയ്യേണ്ടിവന്നപ്പോള്‍ തന്നെ പാകിസ്താന്റെ സാധ്യത മങ്ങി.

ഇംഗ്ലണ്ട് വലിയ50 ഓവറില്‍ 337 റണ്‍സെടുത്തതോടെ പാകിസ്ഥാന്റെ സെമി ഫൈനല്‍ പ്രവേശനം അസാധ്യമായി. ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കണമെങ്കില്‍ പാകിസ്ഥാന് ഈ ലക്ഷ്യം ചുരുങ്ങിയത് 6.4 ഓവറിനുള്ളില്‍ മറികടക്കണമായിരുന്നു. ഇത് സാധ്യമല്ലാതെ വന്നതോടെയാണ് ടീം സെമി കാണാതെ പുറത്തായത്.ജയിച്ചാല്‍പ്പോലും പാകിസ്താന് അവസാന നാലിലെത്താനാകില്ല.

Also Read; ബംഗ്ലാദേശിനെ അനായാസം കീഴടക്കി ഓസ്‌ട്രേലിയ

ഇതോടെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ആദ്യ സെമിയില്‍ ആതിഥേയരായ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടും. നവംബര്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുബൈ വാംഖെഡെ സ്റ്റേഡിയത്തിലായിരിക്കും മത്സരം. 2019 ലോകകപ്പിലും ഇന്ത്യയും ന്യൂസീലന്‍ഡും സെമി കളിച്ചിരുന്നു. എന്നാല്‍ അന്ന് ഇന്ത്യയെ കിവീസ് പരാജയപ്പെടുത്തി.

 

Leave a comment

Your email address will not be published. Required fields are marked *