#kerala #Movie #Top News

ആറുമാസംകൊണ്ട് 1000 കോടി; സ്വപ്നനേട്ടത്തോടെ മോളിവുഡ്

ചരിത്രത്തിലാദ്യമായി 1000 കോടിയെന്ന സ്വപ്നനേട്ടത്തിന് തൊട്ടരികെ നമ്മുടെ മലയാളസിനിമ. ഈവര്‍ഷം ജനുവരിമുതല്‍ ഏപ്രില്‍വരെയുള്ള കാലയളവില്‍ 985 കോടിയോളം രൂപ ഗ്രോസ് കളക്ഷന്‍ നേടിയ മോളിവുഡ് ഈമാസം ടര്‍ബോ, ഗുരുവായൂരമ്പലനടയില്‍ തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതോടെ വരുമാനനേട്ടത്തില്‍ 1000 കോടി പിന്നിടും.

Also Read ; ചെലവഴിക്കാത്ത തിരഞ്ഞെടുപ്പ് ഫണ്ട് ബി.ജെ.പി. സംസ്ഥാനനേതൃത്വം തിരികെ വാങ്ങുന്നു; ഓഡിറ്റര്‍മാരുടെ സംഘത്തെ 20 മണ്ഡലങ്ങളിലേക്കും അയക്കും

ഇന്ത്യന്‍സിനിമയില്‍ 2024-ലെ ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മലയാളസിനിമയില്‍നിന്നാണ്. ബോളിവുഡിന്റെ വിഹിതം 38 ശതമാനം മാത്രം.

2018, രോമാഞ്ചം, കണ്ണൂര്‍സ്‌ക്വാഡ്, ആര്‍.ഡി.എക്‌സ്, നേര് എന്നീ വിജയചിത്രങ്ങള്‍ പിറന്ന കഴിഞ്ഞവര്‍ഷം 500 കോടിയോളമായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷന്‍. ഇക്കൊല്ലം ആറുമാസംകൊണ്ട് വെറും എട്ടുസിനിമകളിലൂടെയാണ് 1000 കോടിയിലേക്കെത്തിയത്.

അടുത്തിടെ 100 കോടി കടന്ന സിനിമകളുടെ വരുമാനത്തില്‍ നല്ലൊരുപങ്കും കേരളത്തിന് വെളിയില്‍നിന്നാണ്. 100 കോടിയോളം രൂപയാണ് ഡബ്ബ് ചെയ്യാതെ പ്രദര്‍ശനത്തിനെത്തിയ ‘മഞ്ഞുമ്മല്‍ബോയ്‌സ്’ തമിഴ്നാട്ടില്‍നിന്ന് വാരിയെടുത്തത്. അമേരിക്കയിലാദ്യമായി ഒരുദശലക്ഷം ഡോളര്‍ നേടിയ ഈ സിനിമ കര്‍ണാടകയിലും 10 കോടിക്കടുത്ത് നേടി.

പ്രേമലു, ഭ്രമയുഗം, ആടുജീവിതം എന്നിവയും ഇതരഭാഷകളില്‍ വിജയമായി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *