#kerala #Top News

തൃശൂരിലെ അപ്രതീക്ഷിത വെള്ളക്കെട്ട് ; കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് വിശദീകരണം തേടുമെന്ന് കളക്ടര്‍, വെള്ളക്കെട്ട് ഭരണകക്ഷിയുടെ സംഭാവനയെന്ന് കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ്

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശൂരിലുണ്ടായ അപ്രതീക്ഷിത വെള്ളക്കെട്ടില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. ഓട വൃത്തിയാക്കുന്നതിന് തെരഞ്ഞെടുപ്പ് തടസമായിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും കളക്ടര്‍ പ്രതികരിച്ചു.

Also Read ; തിരുവനന്തപുരത്ത് റോഡിലെ വെള്ളക്കെട്ടില്‍ ബൈക്ക് നിയന്ത്രണംവിട്ട് അപകടം: യുവാവ് മരിച്ചു

എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. മഴവെള്ളം ഒഴുകിപ്പോകാന്‍ ആവശ്യമെങ്കില്‍ ഏമ്മാക്കല്‍ ബണ്ട് തുറക്കുമെന്നും കനത്ത മഴയില്‍ ജില്ലയില്‍ ഏഴ് വീടുകള്‍ ഭാഗീകമായി തകര്‍ന്നുവെന്നും കളക്ടര്‍ അറിയിച്ചു.

എന്നാല്‍ അതേസമയം തൃശൂരിലെ വെള്ളക്കെട്ട് ഭരണകക്ഷിയുടെ സംഭാവനയാണെന്നാണ് കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് രാജന്‍ പല്ലന്റെ ആരോപണം. തോട് ശുദ്ധീകരണ ടെന്ററില്‍ കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചില്ല. തെരഞ്ഞെടുപ്പല്ല വെള്ളക്കെട്ടിന് കാരണം. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.അതുകൊണ്ട് തന്നെ മേയര്‍ രാജിവെക്കണമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും രാജന്‍ പല്ലന്‍ ആവശ്യപ്പെട്ടു.

മഴയെ തുടര്‍ന്ന് തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ അടക്കം വെള്ളം കയറിയിരുന്നു. കാഷ്വാലിറ്റി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് വെള്ളം കയറിയത്. 2018ല്‍ പോലും ഇത്രയും വെള്ളം ആശുപത്രിയില്‍ കയറിയിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. കൂടാതെ വീടുകളിലും വെള്ളം കയറിയിരുന്നു.ഇതോടെ പല വീടുകളും വാസയോഗ്യമല്ലാതായിരിക്കുകയാണ്.

തൃശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം മണ്ണിടിച്ചിലുണ്ടായി. ഇതേതുടര്‍ന്ന് ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു. തൃശൂര്‍ ചേറ്റുപുഴ റോഡില്‍ മരം കടപുഴകി വീണു. 11 കെവി ലൈനിന് മുകളിലൂടെ റോഡിന് കുറുകെയാണ് മരം വീണത്. അഗ്‌നി രക്ഷാ സേനയെത്തിയാണ് മരം മുറിച്ച് മാറ്റിയത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *