#Top Four

അഞ്ചര മണിക്കൂറില്‍ ഇനി തിരുവനന്തപുരം-കാസര്‍കോട് യാത്ര

കൊച്ചി: കേരളത്തിലെ ട്രാക്കുകള്‍ നിവര്‍ത്തുന്ന ജോലി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം- കാസര്‍കോട് ട്രെയിന്‍ യാത്ര അഞ്ചര മണിക്കൂറായി കുറയും. നാലുവര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു വാക്ക്. ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായി ഉയര്‍ത്താനുള്ള നടപടികളാണ് ഇന്ത്യന്‍ റെയില്‍വേ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ട്രാക്കുകളില്‍ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററായി വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം- കാസര്‍കോട് ട്രെയിന്‍ യാത്ര അഞ്ചര മണിക്കൂറിനുള്ളില്‍ സാധ്യമാകും. പ്രഖ്യാപനത്തിലെ ആദ്യഘട്ടമായി വളവുകള്‍ നിവര്‍ത്താനുള്ള നടപടികളാണ് നിലവില്‍ നടക്കുന്നത്. വളവ് നിവര്‍ത്താന്‍ പാളം-പാലം അറ്റകുറ്റപ്പണി, പുതിയ സിഗ്‌നലിങ് സംവിധാനം എന്നിവ വരുന്നതോടെ ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായി കൂട്ടാന്‍ കഴിയും.

Also Read; ആന്റണി രാജു രാജി വെക്കണം: വി ഡി സതീശന്‍

ഷൊര്‍ണൂര്‍ മുതല്‍ മംഗളൂരു വരെയുള്ള പാതയിലെ വളവുകള്‍ നിവര്‍ത്താനുള്ള നടപടികള്‍ക്ക് പിന്നാലെ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള പാതകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ റെയില്‍വേ തുടക്കമിട്ടു കഴിഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *