ബംഗ്ലാദേശിനെ അനായാസം കീഴടക്കി ഓസ്‌ട്രേലിയ

പൂനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഓസ്‌ട്രേലിയ. ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ ഏഴാം വിജയമാണിത്. മികച്ച ലക്ഷ്യം മുന്നോട്ട് വെച്ചിട്ടും ബൗളിംഗ് മോശമായതാണ് ബംഗ്ലാദേശിന് തിരിച്ചടിയായതാണ് 307 റണ്‍സ് വിജയലക്ഷത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 44.4 ഓവറില്‍ ഓസീസ് മറികടന്നത്. 177 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മിച്ചല്‍ മാര്‍ഷാണ് ഓസ്‌ട്രേലിയക്ക് അനായാസ ജയം ഒരുക്കിയത്.
ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് ആണ് തിരഞ്ഞെടുത്തത്. ഓസീസ് പേസ് നിരയെ നാലുംപാടും പായിച്ച് ബംഗ്ലാദേശ് ബാറ്റര്‍മാര്‍ അമ്പരപ്പിച്ചുക്കൊണ്ട് ആദ്യ വിക്കറ്റില്‍ 76 റണ്‍സ് പിറന്നു. 36 റണ്‍സെടുത്ത തന്‍സീദ് ഹസ്സനാണ് ആദ്യം മടങ്ങിയത്. പിന്നാലെ ലിട്ടണ്‍ ദാസും 36 റണ്‍സെടുത്ത് മടങ്ങി. നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെ 45ഉം ടൗഹിദ് ഹൃദോയുടെ 74ഉം ബംഗ്ലാദേശിനെ മുന്നോട്ടു നയിച്ചത്.
Also Read;കര്‍ഷക ആത്മഹത്യ; സര്‍ക്കാരിനെതിരെ ഗവര്‍ണര്‍
മഹ്‌മദുള്ളാഹ് 32, മുഷ്ഫിക്കര്‍ റഹീം 21, മെഹിദി ഹസ്സന്‍ 29 എന്നിവര്‍ ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചു. 50 ഓവറില്‍ ബംഗ്ലാദേശ് എട്ടിന് 306 റണ്‍സ് അടിച്ചെടുത്തു. മറുപടി പറഞ്ഞ ഓസീസ് നിരയില്‍ ട്രാവിസ് ഹെഡ് മാത്രമാണ് നിരാശപ്പെടുത്തിയത്. 10 റണ്‍സുമായി ഹെഡ് മടങ്ങി. പിന്നീടങ്ങോട്ട് ഓസീസ് പടയോട്ടമാണ് കണ്ടത്. 132 പന്തില്‍ 17 ഫോറും ഒമ്പത് സിക്‌സും സഹിതം 177 റണ്‍സുമായി മാര്‍ഷിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്. സ്റ്റീവ് സ്മിത്ത് പുറത്താകാതെ 63 റണ്‍സും നേടി. പിരിയാത്ത മൂന്നാം വിക്കറ്റില്‍ 175 റണ്‍സും മാര്‍ഷ്-സ്മിത്ത് സഖ്യം കൂട്ടിച്ചേര്‍ത്തു.