#india #kerala #Top Four

39ാം തവണയും പരിഗണിക്കാതെ ലാവലിന്‍ കേസ് : അന്തിമ വാദത്തിനുള്ള പട്ടികയിലുണ്ടായിട്ടും കേസ് ഉന്നയിച്ചില്ല

ഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്നും പരിഗണിക്കാതെ സുപ്രീംകോടതി. അന്തിമ വാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും മറ്റ് കേസുകളുടെ വാദം നീണ്ടുപോയതുകൊണ്ടാണ് കേസ് ഇന്ന് പരിഗണിക്കാതിരുന്നത്.
എന്നാല്‍, അന്തിമ വാദത്തിന്റെ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ ആരും തന്നെ കേസ് ഉന്നയിച്ചില്ല.

Also Read ; ബാങ്കിന് തെറ്റ് പറ്റി : ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഒരു കോടിരൂപയില്‍ പാര്‍ട്ടി വിശദീകരണം

ലാവലിന്‍ കേസിന്റെ അന്തിമവാദം ഇന്ന് സുപ്രീംകോടതിയില്‍ തുടങ്ങാനിരിക്കെയാണ് കേസ് പരിഗണിക്കാതെ വീണ്ടും നീണ്ടുപോകുന്നത്.ഇത് 39ാം തവണയാണ് ലാവ്‌ലിന് കേസിലെ വാദം പരിഗണിക്കാതെ മാറ്റിവെക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്.കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും മെയ് ഒന്നിലേക്ക് മാറ്റുകയായിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന്റെ ഭാഗമായി കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹര്‍ജിയിലാണ് വീണ്ടും വാദം ആരംഭിക്കാതെ നീണ്ടുപോകുന്നത്. വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഇളവ് തേടിയുള്ള ഹര്‍ജിയും ഇതോടൊപ്പം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

Leave a comment

Your email address will not be published. Required fields are marked *