#kerala #Top News

ചെലവഴിക്കാത്ത തിരഞ്ഞെടുപ്പ് ഫണ്ട് ബി.ജെ.പി. സംസ്ഥാനനേതൃത്വം തിരികെ വാങ്ങുന്നു; ഓഡിറ്റര്‍മാരുടെ സംഘത്തെ 20 മണ്ഡലങ്ങളിലേക്കും അയക്കും

കൊല്ലം:ചെലവഴിക്കാത്ത തിരഞ്ഞെടുപ്പ് ഫണ്ട് കീഴ്ഘടകങ്ങളില്‍നിന്ന് ബി.ജെ.പി. സംസ്ഥാനനേതൃത്വം തിരികെ വാങ്ങുന്നു. സംസ്ഥാനഘടകംവഴി ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്ക് നല്‍കിയ ഫണ്ടിലെ ചെലവഴിക്കാത്ത തുകയാണ് തിരിച്ചെടുക്കുന്നത്. ഇതിനായി ഓഡിറ്റര്‍മാരുടെ പ്രത്യേക സംഘത്തെ 20 മണ്ഡലങ്ങളിലും അയച്ച് വരവുചെലവ് കണക്ക് പരിശോധിക്കും.

Also Read ; കേരളത്തില്‍ തിരുവനന്തപുരം മുതല്‍ അങ്കമാലിവരെ ഉളള അതിവേഗ റോഡ് ഇടനാഴി വരുന്നു; 205 കിലോമീറ്റര്‍

ബാക്കിത്തുക തിരിച്ചേല്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റികളോട് നിര്‍ദേശിച്ചതായാണ് വിവരം. കണക്കുകളും ചെലവഴിച്ചതിന്റെ രേഖകളും തയ്യാറാക്കിവയ്ക്കണമെന്നും പറഞ്ഞിട്ടുണ്ട്. ബൂത്ത്, ഏരിയ, പഞ്ചായത്ത്, മണ്ഡലം തലങ്ങളിലേക്ക് വോട്ട് ചേര്‍ക്കല്‍, ചുവരെഴുത്ത്, മൈക്ക് പ്രചാരണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് പല ഘട്ടങ്ങളിലായി പണം അനുവദിച്ചിരുന്നു. കഴിഞ്ഞതവണ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ തിരിച്ചാണ് കേന്ദ്രനേതൃത്വം പണം നല്‍കിയത്.

ചിലയിടങ്ങളില്‍ ഇക്കുറി താഴേ ഘടകങ്ങള്‍ക്ക് പണം കിട്ടിയില്ലെന്ന് പരാതിയുണ്ടായി. എ ക്ലാസ് മണ്ഡലങ്ങളില്‍പ്പോലും സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥന, വിഷു ആശംസാ കാര്‍ഡ് തുടങ്ങിയ പ്രചാരണസാമഗ്രികള്‍ കൃത്യസമയത്ത് കിട്ടിയില്ലെന്നു കാട്ടിയുള്ള പരാതികളുയര്‍ന്നു. ആവശ്യമായ എണ്ണത്തിന്റെ പകുതി നോട്ടീസുകള്‍പോലും കിട്ടിയില്ലെന്ന പരാതിയും സംസ്ഥാനനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.

ബൂത്ത് കമ്മിറ്റികളെക്കൊണ്ട് ചുവരുകള്‍ ബുക്ക് ചെയ്‌തെങ്കിലും എഴുത്തു നടന്നില്ലെന്നാണ് മറ്റൊരു പരാതി. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെക്കൊണ്ട് കണക്ക് പരിശോധിക്കുന്നത്.മുന്‍ തിരഞ്ഞെടുപ്പുകളില്‍ വാങ്ങിയ ഫണ്ടില്‍നിന്ന് മിച്ചമുണ്ടായിരുന്ന തുക ചില പാര്‍ട്ടിഘടകങ്ങള്‍ കൈവശം െവച്ചിരുന്നു. വകമാറ്റി ചെലവഴിച്ചതായും പരാതി ഉണ്ടായിട്ടുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *