October 26, 2024
#Crime #Top News

യുപിയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ തല്ലിക്കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ സ്ഥലത്തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ദുരന്തത്തില്‍ കലാശിച്ചത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. രാവിലെ ഏഴരയോടെയാണ് തര്‍ക്കം സംഭവിച്ചത്. ഇരു കുടുംബങ്ങള്‍ തമ്മിലുള്ള സ്ഥലത്തര്‍ക്കം ദീര്‍ഘകാലമായുള്ളതാണെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രേം യാദവും സത്യ പ്രകാശ് ദുബെയും തമ്മിലായിരുന്നു സ്ഥല്ത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായത്.

Also Read; ഗാന്ധിജിയുടെ സ്വ്പ്‌നങ്ങള്‍ പിന്തുടരാം; രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി നരേന്ദ്രമോദി

Leave a comment

Your email address will not be published. Required fields are marked *